സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശധീകരണത്തിലാണ് ധാരണയെക്കുറിച്ച് പരാമര്‍ശമുള്ളത്.
ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടതായി കേന്ദ്രം അറിയിച്ചു. സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. സൈനികര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം ലഭിക്കും.
ഇതര സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ വോട്ടവകാശം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സെപ്തംബര്‍ 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേരളത്തിലും മറ്റും തൊഴിലെടുക്കുന്ന അനേകം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ പോകാതെതന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്ന ഭേദഗതിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല