സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് െതരഞ്ഞെടുപ്പ് കമീഷൻ എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് വി. മുരളീധരൻ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമങ്ങളും സംഘടന പ്രതിനിധികളുമായി നടത്തിയ ആശയവിനിമയ പരിപാടിയിൽ സംഘടന പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യ സഹമന്ത്രി.
മടങ്ങിയെത്തുന്ന പ്രവാസികളെ തനിച്ചാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തുകയാണ്. കോവിഡ് -19 മൂലം വന്ദേ ഭാരത് മിഷന് കീഴിൽ നാട്ടിലേക്ക് മടങ്ങുന്ന എല്ലാവരെയും സ്കിൽഡ് വർക്കേഴ്സ് അറൈവൽ ഡേറ്റാബേസ് ഫോർ എംപ്ലോയ്മെൻറ് സപ്പോർട്ട് എന്ന സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നൈപുണ്യ വികസന മന്ത്രാലയം അവരുടെ കഴിവുകളും തൊഴിൽ ആവശ്യകതകളും തിരിച്ചറിഞ്ഞ് മികച്ച തൊഴിൽ വൈദഗ്ധ്യമുള്ളവരെ അത്തരം ജോലികൾക്കായി പ്രയോജനപ്പെടുത്തുമെന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിന് ഇന്ത്യൻ സർക്കാർ സ്വീകരിച്ച ക്ഷേമനടപടികൾ വിശദീകരിച്ച് മന്ത്രി വി. മുരളീധരൻ പറഞ്ഞു. കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞവരുടെ ഡേറ്റാബേസ് സർക്കാർ ആദ്യം തയാറാക്കണമെന്നും തുടർന്ന് അവരുടെ കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധി മൂലം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ കൂടുതൽ മുൻകൈയെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരേൻറയും ക്ഷേമത്തിന് മുൻഗണന ഉറപ്പാക്കാൻ മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ തുടരുമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
കോവിഡിെൻറ ആഘാതം മൂലം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നവരും നേരിടുന്ന മാനസിക സമ്മർദവും മാനസികാരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാനുള്ള സംവിധാനം സർക്കാർ കൊണ്ടുവരുമെന്നും മുരളീധരൻ വാഗ്ദാനം ചെയ്തു. പകർച്ചവ്യാധി ഏറ്റവും ഉയർന്ന സമയത്ത് സമൂഹത്തിന് കൗൺസലിങ് നൽകിയ യു.എ.ഇയിലെ ഇന്ത്യൻ ദൗത്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല