പിറവം ഉപതെരഞ്ഞെടുപ്പ് അനൂപ് ജേക്കബ്-എംജെ ജേക്കബ് പോരാട്ടത്തിന് വേദിയാവും. അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് അംഗീകരിച്ചതായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുഡിഎഫ് ഐക്യകണ്ഠേന അനൂപിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അനൂപിന്റെ വിജയത്തിനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല.
ജേക്കബ് ഗ്രൂപ്പും യുഡിഎഫും തമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച് യാതൊരു വിധ അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. അനൂപിന്റെ വിജയത്തിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും തങ്കച്ചന് പറഞ്ഞു. ജയിച്ചാല്‍ അനൂപിനെ മന്ത്രിയാക്കുമെന്നും തങ്കച്ചന് അറിയിച്ചു.
അതേസമയം എംജെ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ കമ്മറ്റിയുടെ നിര്‍ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിയ്ക്കുകയായിരുന്നു. ഇതോടെ പിറവം വീണ്ടുമൊരു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല