സ്വന്തം ലേഖകന്‍: 234 നിയോജക മണ്ഡലങ്ങളുടെ പേരു പറയാന്‍ അഞ്ചു മിനിട്ട്, തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ താരമായി രണ്ടാം ക്ലാസുകാരി. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളുടെയും പേര് അഞ്ചു മിനിറ്റിനുള്ളില്‍ പറഞ്ഞ് യോഗത്തിനെത്തുന്നവരെ ഞെട്ടിക്കുകയാണ് വില്ലനൂരില്‍ നിന്നുള്ള പ്രീതിയെന്ന രണ്ടാം ക്ലാസുകാരി.
തന്റെ ടീച്ചറാണ് മണ്ഡലങ്ങളുടെയെല്ലാം പേര് പഠിപ്പിച്ചുതന്നതെന്ന് പ്രീതി പറയുന്നു. പ്രീതിയുടെ കഴിവ് കണ്ട് ശ്രമിക്കാന്‍ മാത്രമേ താന്‍ പറഞ്ഞുള്ളുവെന്നും എന്നാല്‍ വെറും പത്തു ദിവസം കൊണ്ട് പ്രീതി പേരുകള്‍ മുഴുവന്‍ കാണാതെ പറഞ്ഞുവെന്നും ടീച്ചര്‍ പറയുന്നു.
ഇത്തരത്തില്‍ വ്യത്യസ്തമായ കഴിവുകളുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തങ്ങളുടെ ശ്രമം എന്ന് ഇലക്ഷന്‍ ഓഫീസര്‍ രാജേഷ് ലകാനി പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥികളിലേക്ക് തെരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി 1,200 കുട്ടികളെ വിവിധ കോളേജുകളില്‍ നിന്നായി തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തുന്നതിനായി നിരവധി താരങ്ങളും മുമ്പന്തിയിലുണ്ട്. സൂര്യയും കാര്‍ത്തിയും ക്രിക്കറ്റ് താരം അശ്വിനും, ദിനേഷ് കാര്‍ത്തിക്കും, ദീപിക പള്ളിക്കലും എന്നിവരും ബോധവത്കരണം നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ ആവശ്യകത വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകളും തയ്യാറാക്കുന്നതിന് പദ്ധതിയുണ്ട്. സോഷ്യല്‍ മീഡിയായിലൂടെയും യുട്യൂബിലൂടെയും ഈ വീഡിയോകള്‍ പുറത്തുവിടും. പ്രീതിയാണ് ഇതില്‍ പ്രധാന വേഷത്തിലെത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല