എട്ടോളം ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് ഐശ്വര്യയും അഭിഷേകും. എന്നാല്‍ ഇരുവരും വീണ്ടും ഒരുമിക്കാന്‍ അവസരം ലഭിച്ച രാജ് കുമാര്‍ സന്തോഷിയുടെ റൊമാന്റിക് കോമഡി ‘ലേഡീസ് ആന്റ് ജന്റില്‍മാനി’ല്‍ ഇനി ഐശ്വര്യയ്ക്കു പകരം പ്രീതി സിന്റ അഭിനയിക്കും.
ഐശ്വര്യ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇനി ഐശ്വര്യ ഏറ്റെടുത്ത ചിത്രങ്ങള്‍ക്കെന്തു സംഭവിയ്ക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ‘ലേഡീസ് ആന്റ് ജന്റില്‍മാനി’ല്‍ ഐശ്വര്യയ്ക്ക് പകരം ആര് എന്ന ചര്‍ച്ച വ്യാപിയ്ക്കുന്നതിനിടെയാണ് നായിക പ്രീതി സിന്റയാണെന്ന് സന്തോഷി അറിയിച്ചത്. ഐശ്വര്യയും അഭിഷേകും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്നതാണ് കൂടുതല്‍ പ്രധാനം. മാത്രവുമല്ല, ഈ സിനിമയില്‍ ഐശ്വര്യ അവതരിപ്പിക്കേണ്ട കഥാപാത്രം അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ചതുമല്ല-സന്തോഷി പറഞ്ഞു.
എന്നാല്‍ പ്രീതി സിന്റെയെ നായികയാക്കുകയെന്നത് ആരുടെ തീരുമാനമാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയില്ല. ഐശ്വര്യ പിന്‍മാറുമെന്നുറപ്പായ സാഹചര്യത്തില്‍ അഭിഷേകിന്റെ ഉറ്റ സുഹൃത്തു കൂടിയായ പ്രീതിയ്ക്കു നറുക്കു വീഴുകയായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.
എന്തായാലും ഇത്തവണ ഐശ്വര്യയ്ക്ക് സന്തോഷിയുടെ സിനിമ ചെയ്യാനായില്ലെങ്കിലും അവരെക്കാത്ത് മറ്റൊരു സിനിമ തന്റെ മനസ്സിലുണ്ടെന്നാണ് സന്തോഷി പറയുന്നത്. ഐശ്വര്യ വീണ്ടും അഭിനയ്ക്കാനായാലുടന്‍ അത് ചെയ്യണമെന്നാണ് താന്‍ കരുതുന്നതെന്നും സന്തോഷി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല