ചില പ്രത്യേക ഭക്ഷണങ്ങളോട് നമുക്കല്‍പമധികം പ്രിയം തോന്നുന്നത് സ്വാഭാവികം. ഏഴു മാസം ഗര്‍ഭിണിയായ എമ്മ വെനെസ്സിന്റെ ‘ഭക്ഷണപ്രിയം’ പക്ഷെ അല്പം വ്യത്യസ്തമാണ്. ഫര്‍ണിച്ചര്‍ പോളീഷുകളാണ് ഈ 26 വയസ്സുകാരിയുടെ ‘പ്രിയഭക്ഷണം’. ദിവസവും മൂന്ന് നേരം അവര്‍ പോളീഷ് കഴിക്കാറുണ്ടത്രെ! അതും കൂടുതല്‍ ഇഷ്ടം അസ്ടായുടെ പോളീഷുകളും, മൂന്ന് കാന്‍ പോളിഷ് ഇതുവരെ അകത്താക്കിയിട്ടുണ്ട്, ഒന്ന് ഞെട്ടി അല്ലെ?
ഇതേ പറ്റി എമ്മ പറയുന്നത് ഇങ്ങനെ ‘ എന്തുകൊണ്ടാണ് പോളീഷുകള്‍ കഴിക്കുന്നതിനോട് എനിക്കിത്രയധികം താല്പര്യമെന്ന് വിശദീകരിക്കാനൊന്നും എനിക്കാകില്ല, സാധാരണയായ് വിരലില്‍ പോളീഷ് സ്പ്രേ ചെയ്ത് വിരല്‍ നക്കിയോ അല്ലെങ്കില്‍ തുണിയില്‍ ഒഴിച്ച് വലിച്ചു കുടിച്ചോ ആണ് ഞാനെന്റെ ‘പ്രിയഭക്ഷണം’ അകത്താക്കുന്നത്’
പോഷക മൂല്യമില്ലാത്ത ഇത്തരം വസ്തുക്കള്‍ കഴിക്കുന്ന ചിലരുടെ ശീലത്തെ വൈദ്യശാസ്ത്രം ‘പികാ’ എന്ന് വിളിക്കുന്ന രോഗമായാണ് കാണുന്നത്. പ്രസവകാലത്ത് ഭക്ഷണത്തോട് കൂടുതല്‍ താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്, ചിലര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളെ കൂടാതെ മണ്ണ്,കരി,ചോക്ക്,കടലാസ്,തുണി എന്നിവയോടും ഈ കാലത്ത് താല്പര്യം തോന്നാറുണ്ട്. ഇതൊരു മാനസിക തകരാര്‍ ആയതിനാല്‍ എമ്മയോടു ഡോക്ടര്‍ പറഞ്ഞത് ഈ ശീലം മാറ്റാന്‍ പോലീഷുകള്‍ക്ക് പകരം ചോക്കളേറ്റ് കഴിക്കാനാനാണ്,എന്നാല്‍ എമ്മയ്ക്കിപ്പോഴും പ്രിയം പോളീഷ് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല