ഗര്‍ഭിണി എന്നത് സ്ത്രീലിംഗമാണ്. അങ്ങനെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെങ്കിലും അങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാരണം പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള സാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് ഗര്‍ഭിണി എന്ന വാക്കിന്റെ സ്ത്രീലിംഗ പുല്ലിംഗ പ്രശ്നങ്ങളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാത്തത്. പുരുഷന്‍ ഗര്‍ഭിണിയാകില്ല എന്നതാണല്ലോ കാലങ്ങളായുള്ള നമ്മുടെയൊക്കെ വിചാരം.
എന്നാല്‍ ഇവിടെ കാര്യങ്ങള്‍ മാറിമറിയുകയാണ്. ഇവിടെ ഒരു ഗര്‍ഭനാണ് നിങ്ങളോട് സംസാരിക്കുന്നത്. നേരത്തെ സ്ത്രീയായിരുന്ന ഒരാള്‍ പുരുഷനായി രൂപംമാറി. പുറമേക്ക് പുരുഷനായി മാറിയെങ്കിലും അകത്ത് സ്ത്രീതന്നെയായിരുന്നു നമ്മുടെ ഗര്‍ഭന്‍. ആന്തരികമായ സ്ത്രീയുടെ പ്രത്യേകതകളൊന്നുംതന്നെ മാറ്റാതെയാണ് തോമസ് ബീറ്റി പുരുഷനായി മാറിയത്. 2002 മുതല്‍ നിയമപരമായി പുരുഷനാണ് തോമസ് ബീറ്റി.
എന്നാല്‍ ഗര്‍ഭപാത്രം മുതല്‍ എല്ലാ ആന്തരികരൂപത്തിലും തോമസ് ബീറ്റി സ്ത്രീയാണ്. പുരുഷനായി മാറിയ തോമസ് ബീറ്റി നാന്‍സിയെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. എന്നാല്‍ തോമസ് ബീറ്റി 2007ല്‍ ഗര്‍ഭിണിയായി. ഗര്‍ഭനായി എന്ന് പറയുന്നതായിരിക്കും നല്ലത്. മുപ്പത്തിയേഴ് വയസുള്ള തോമസ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. മൂന്നാമത്തെ പ്രസവത്തിനുശേഷം പ്രസവം നിര്‍ത്താനാണ് തോമസും ഭാര്യ നാന്‍സിയും വിചാരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല