നാല്പതാമത്തെ വയസ്സില്‍ അമ്മയാകാന്‍ പോകുന്നവരുടെ എണ്ണത്തില്‍ രണ്ട് ദശകത്തിനിടയില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ദ്ധനവ്. കരിയര്‍, സാമ്പത്തികം തുടങ്ങിയ കാരണങ്ങളാല്‍ അമ്മയാകാന്‍ വൈകുന്നവര്‍ പിന്നീട് വന്ധ്യതാ ചികിത്സക്കായി വന്‍ തുക തന്നെ നീ്ക്കിവെക്കേണ്ടി വരുന്നതായും അത് അവരുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കുകയും ചെയ്യുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാല്പതുകളില്‍ അമ്മയായവരുടെ എണ്ണം 29,350 ആണ്. 1991ല്‍ ഇത് വെറും 9,835 ആയിരുന്നു. ഈ ഒരു ട്രന്‍ഡ് വളര്‍ന്നു വരികയാണന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുപ്പത്തിയഞ്ചിനും നാല്പതിനും ഇടയില്‍ അമ്മയാകുന്നവരുടെ എണ്ണത്തില്‍ 3.4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നാല്പതിന് മുകളില്‍ അമ്മമാരാകുന്നവരുടെ എണ്ണം 6.7 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഇരുപത് വയസ്സില്‍ താഴെ അമ്മയാകുന്നവരുടെ എണ്ണത്തില്‍ 8.7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞവര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം 723,913 ആണ്. കഴിഞ്ഞവര്‍ഷം ഇത് 723,165 ആയിരുന്നു. 2010ല്‍ അമ്മയാകുന്നവരുടെ ശരാശരി പ്രായം 29.6 ആയിരുന്നവെങ്കില്‍ 2011ല്‍ അത് 29.7 ആയി വര്‍ദ്ധിച്ചു. കുടിയേറ്റമാണ് ജനനനിരക്കില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം.
അമ്മയാകനുളള പ്രായം വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, കരിയര്‍, സാമ്പത്തിക സുരക്ഷ ഇവയെല്ലാം കാരണമാണ് പല സ്ത്രീകളും അമ്മയാകാന്‍ വൈകുന്നത്. അമ്മയാകുന്നതോടെ കരിയര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് പല സ്ത്രീകളുടേയും പേടി. ചിലര്‍ക്ക് ഒരു കുട്ടിയെ മാന്യമായി നോക്കാനാവശ്യമായ സാമ്പത്തിക സുരക്ഷ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ലൂയിസ് സില്‍വര്‍ടണ്‍ പറയുന്നു. വിവാഹ ബന്ധത്തിലൂടെ അല്ലാതെ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ ഒരു ട്രന്‍്ഡ് വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല