സ്വന്തം ലേഖകന്‍: വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെന്ന് സൂചന. പ്രേമം സിനിമ ചോര്‍ത്തിയ മുഖ്യപ്രതിയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. പരിശോധനാസമയത്ത് വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാനയി അന്വേഷണസംഘം കാത്തിരികുകയാണെന്നാണ് സൂചന.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനാഫലം കാത്തിരിക്കുന്നത്. പ്രേമംത്തിന്റെ വ്യാജപതിപ്പ് പുറത്തായ കേസില്‍ ഒരു മാസത്തിലേറെയായി അന്വേഷണം നടക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപ്പേരെ ചോദ്യംചെയ്തു.
അതോടൊപ്പം വിവിധ സ്റ്റുഡിയോകളിലും സെന്‍സര്‍ബോര്‍ഡ് ഓഫീസിലും പരിശോധനകള്‍ നടന്നു. അന്വേഷണത്തിനിടെ ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലുകളിലാണ് ചിത്രം എങ്ങനെ പുറത്തെത്തിയെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി നടന്ന ചോദ്യംചെയ്യലിനിടെയാണ് ചിത്രം ചോര്‍ത്തിയ ആളെ സംബന്ധിച്ച് വ്യക്തത വന്നത്.
ചിത്രം വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച കൂടുതല്‍പ്പേരുടെ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചോര്‍ത്തിയവരെ കണ്ടെത്തിയശേഷം പ്രചരിപ്പിച്ചവരെ പിടികൂടിയാല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല