സ്വന്തം ലേഖകന്‍: പ്രേമത്തിന്റെ വ്യാജന്‍, കൊല്ലത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍. സൂപ്പര്‍ ഹിറ്റായ പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത കുറ്റത്തിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയിലായത്. കൊല്ലം സ്വദേശിയാണ് വിദ്യാര്‍ഥി.
റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു വിദ്യാര്‍ഥി. ഇയാള്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്നത് മെയ് 19 നു മുന്‍പാണെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 19 നാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കോപ്പിയുടെ പകര്‍പ്പാണ് പ്രചരിക്കുന്നത്.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്റ്റുഡിയോകളിലാണ് പകര്‍പ്പ് ഒരുക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുള്ള കോപ്പികള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തിന്റെ പേരില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദ് ഫെഫ്ക, പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്ന് രാജി വച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല