പ്രീമിയര്‍ ലീഗില്‍ 23ാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും 54 പോയിന്റുമായി ഒപ്പത്തിനൊപ്പം.എവര്‍ട്ടനില്‍ നിന്ന് അപ്രതീക്ഷിതമായി തോല്‍വിയേറ്റുവാങ്ങിയതാണ് പോയിന്റ് നിലയില്‍ മുന്നിലുണ്ടായിരുന്ന സിറ്റിക്ക് തിരിച്ചടിയായത്. ഡാരണ്‍ ഗിബ്‌സണാണ് എവര്‍ട്ടന്റെ വിജയഗോള്‍ നേടിയത്.
അതേ സമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്‌റ്റോക്കിനെ തകര്‍ത്തു. ജാവിയര്‍ ഹെര്‍ണാണ്ടസും ദിമിതര്‍ ബെര്‍ബതോവും പെനല്‍റ്റി സ്‌പോട്ടില്‍ നിന്നാണ് വലകുലുക്കിയത്. ജെര്‍മയിന്‍ പെനന്റ്, പാര്‍ക് ജി സുങിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ആദ്യ പെനല്‍റ്റി. 52ാം മിനിറ്റിലായിരുന്നു രണ്ടാം പെനല്‍റ്റി. കിക്കെടുത്ത ബെര്‍ബതോവിന് പിഴച്ചില്ല.
മറ്റുമത്സരങ്ങളില്‍ ടോട്ടന്‍ഹാം വിഗാനം 3-1നും ലിവര്‍പൂള്‍ വോള്‍വ്സിനെ 3-0നും തോല്‍പ്പിച്ചപ്പോള്‍ ചെല്‍സി-സ്വന്‍സി മത്സരം സമനിലയില്‍ കലാശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല