1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2012

പീപെയ്ഡ് മൊബൈല്‍ ഫോണില്‍നിന്ന് രാജ്യാന്തര കോളുകള്‍ക്ക് വിലക്ക് വരുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം എസ്എംഎസ് ആയി 10 ദിവസത്തിനകം ലഭിക്കും. ഉപയോക്താവ് സമ്മതം അറിയിച്ചശേഷമേ ഇൌ സൌകര്യം ഇനി ലഭ്യമാകൂ. സമ്മതം അറിയിക്കാത്തവര്‍ക്ക് 60 ദിവസത്തിനകം സൌകര്യം നഷ്ടമാകും.

മിസ്ഡ് കോളുകളും വന്‍തുക സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസുകളും വിദേശത്തുനിന്നു ലഭിക്കുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. വിദേശ നമ്പരില്‍ തിരിച്ചുവിളിക്കുന്നവര്‍ക്ക് കോള്‍ നിരക്കായി വന്‍തുക നഷ്ടപ്പെടുന്നു.

യു കെ യില്‍ നിന്നായിരുന്നു ഇത്തരത്തിലുള്ള കൂടുതല്‍ കോളുകളും ലഭിച്ചിരുന്നത്.ലോട്ടറി അടിച്ചെന്നും മരിച്ചുപോയ കോടിപതിയുടെ അവകാശിയായി തിരഞ്ഞെടുത്തുവെന്നും മറ്റും അറിയിച്ച് നിരവധി ആളുകള്‍ക്ക് SMS ലഭിച്ചിരുന്നു.കൂടുതല്‍ വിവരം തിരക്കാന്‍ വിളിക്കേണ്ട നമ്പര്‍ ആകട്ടെ മിനിട്ടിന് ഒന്നോ രണ്ടോ പൌണ്ട് ഈടാക്കുന്ന പ്രീമിയം നമ്പരും ആയിരിക്കും.

ഇതിലെ തട്ടിപ്പ് മനസിലാക്കാതെ പെട്ടെന്ന് കാശുണ്ടാക്കാന്‍ വിളിക്കുന്നവരുടെ മൊബൈലിലെ ബാലന്‍സ്‌ പോകുന്ന വഴി കാണില്ല.ഇതേപ്പറ്റി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി പ്രീപെയ്ഡില്‍ നിന്ന് ഇനി വിദേശത്തെയ്ക്ക്‌ വിളിക്കാന്‍ വരിക്കാരന്റെ സമ്മതം വേണമെന്ന പരിഷ്ക്കാരം നടപ്പിലാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.