സ്വന്തം ലേഖകന്‍: കേരളം രാജ്യത്തിന് മാതൃക, സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. പ?ള്ളി?പ്പു?റം ടെ?ക്‌നോ?സി?റ്റി പ?ദ്ധ?തി?യി?ലെ ആ?ദ്യ സ?ര്‍?ക്കാ?ര്‍ മ?ന്ദി?ര?ത്തി?ന്റെ ശി?ലാ?സ്ഥാ?പ?ന? കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ശുചിത്വപാലനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യം എന്നിവയിലെല്ലാം കേരളത്തിന്റേത് മികച്ച ഇടപെടലുകളാണെന്ന് നേരത്തെ സര്‍ക്കാരിന്റെയും നഗരസഭയുടെയും പൗരസ്വീകരണം ഏറ്റുവാങ്ങി സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. ആരോഗ്യപരിപാലനത്തിലും വിദ്യാഭ്യാസത്തിലും ഊന്നല്‍ നല്‍കിയ കേരളം രാജ്യത്തിന് മാതൃകയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ് ഏറ്റവും പുരോഗമിച്ച നാട്ടുരാജ്യങ്ങളില്‍ ഒന്നാരുന്നു തിരുവിതാംകൂര്‍.
അന്നത്തെ പുരോഗമന, ക്ഷേമ നടപടികളുടെ പേരിലാണ് രാജകുടുംബം എക്കാലവും ഓര്‍മിക്കപ്പെടുന്നത്. രാജാ രവിവര്‍മ്മയെയും ഈ കാലഘട്ടം സംഭാവന ചെയ്തതാണ്. രാജ്യത്തിന്റെ ആഗോളമുഖം എന്ന നിലയില്‍ ദൈവത്തിന്റെ ഈ സ്വന്തം നാടിന് അസാധാരണവും സുപ്രധാനവുമായ അസ്തിത്വമുണ്ടെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. കാണ്‍പൂരിലെ തന്റെ വീടില്‍ പത്തു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നത് ഒരു മലയാളിയാണെന്നും രാഷ്ട്രപതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല