സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി. മൂന്നു ദിവസമാണ് വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണു സാധ്യതയെന്നാണ് സൂചനകള്‍. അധികമാരുമറിയാത്ത ഗാഡ് പാര്‍ട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയാണ് എതിരാളി.
ഏപ്രില്‍ രണ്ടിനു ഫലം പ്രഖ്യാപിക്കും. 2013ല്‍ ഈജിപ്തില്‍ ആദ്യമായി ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ ഭരണം സൈന്യം അട്ടിമറിച്ചതു സിസിയുടെ നേതൃത്വത്തിലായിരുന്നു. 2014 ജൂണ്‍ എട്ടിനാണു സിസി പ്രസിഡന്റായി അധികാരമേറ്റത്. നാലുവര്‍ഷമാണു പ്രസിഡന്റിന്റെ കാലാവധി.
സിസി അടിച്ചമര്‍ത്തുകയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷ സ്ഥാനാര്‍ഥികളെല്ലാം മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു. സിസിയുടെ പ്രധാന എതിരാളിയും സൈനികോദ്യോഗസ്ഥരുടെ മുന്‍ മേധാവിയുമായിരുന്ന സമി അനാന്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അനുമതിയില്ലാതെ ഓഫീസ് നടത്തിയെന്നാരോപിച്ച് അനാനെ സൈന്യം അറസ്റ്റ് ചെയ്തതോടെ സിസിക്ക് കാര്യമായ വെല്ലുവിളികളില്ലാതായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല