കരുത്തരായ ചെല്‍സിയെ എവര്‍ട്ടണ്‍ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനാണ് എവര്‍ട്ടണിന്‍റെ വിജയം. അഞ്ചാം മിനിറ്റില്‍ പിനാറും എഴുപത്തിയൊന്നാം മിനിറ്റില്‍ ഡെന്നീസുമാണു ഗോളുകള്‍ നേടിയത്. 43 പോയിന്‍റുള്ള ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. എവര്‍ടണിനു 33 പോയിന്‍റുണ്ട്.
58 പോയിന്‍റുമായി മാഞ്ചെസ്റ്റര്‍ യുനൈറ്റഡാണു ലീഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിക്ക് 57 പോയിന്‍റുണ്ട്.അതേസമയം ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ആഴ്സണല്‍ സണ്ടര്‍ലാന്‍ഡിലെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ആഴ്സണലിന്‍റെ വിജയം. എഴുപതാം മിനിറ്റില്‍ ജയിംസ് മക്ക് ക്ലീനിലൂടെ സണ്ടര്‍ലാന്‍ഡ് ലീഡ് നേടി.
അഞ്ചു മിനിറ്റ് ശേഷം റാംസി ആഴ്സണലിനെ ഒപ്പമെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ തിയറി ഹെന്‍ട്രി ഇഞ്ചുറി ടൈമില്‍ നേടിയ ഗോള്‍ ആഴ്സണലിനു നാടകീയ ജയം സമ്മാനിച്ചു. ഇരുപത്തിയഞ്ചു കളികളില്‍ നിന്നു 45 പോയിന്‍റുമായി ആഴ്സണല്‍ നാലാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള സണ്ടര്‍ലാന്‍ഡിനു 33 പോയിന്‍റുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല