1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2016

അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): പ്രസ്റ്റണ്‍ കത്തീഡ്രല്‍ ഫൊറോനായുടെ പരിധിയില്‍ വരുന്ന സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനായി’മിയെയി സാന്‍തി’ മത്സരം സംഘടിപ്പിക്കുന്നു.സര്‍വ്വ വിശുദ്ധരുടെ തിരുന്നാളായി ആഗോള കത്തോലിക്കാ സഭ നവംബര്‍ മാസം ഒന്നാം തീയതി ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ അതിനു മുന്നോടിയായി വിശുദ്ധരെ കൂടുതലായി മനസ്സിലാക്കുവാനും, അവരെ പ്രഘോഷിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ‘മിയെയി സാന്‍തി’ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.വിവിധ പ്രായക്കാര്‍ക്കായി വേറിട്ട മത്സരങ്ങള്‍ ആയിരിക്കും നടത്തപ്പെടുക.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് മത്സരത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഒക്ടോബര്‍ 30 നു ഞായറാഴ്ച വൈകുന്നേരം 7.30 നു മത്സര പരിപാടികള്‍ ആരംഭിക്കും.

ഓരോരുത്തരും തങ്ങളുടെ നാമഹേതുവായ വിശുദ്ധരെ നന്നായി പഠിച്ചു മനസ്സിലാക്കുവാനും,അവരുടെ വിശുദ്ധ ജീവിതം അനുകരിക്കുവാന്‍ താല്‍പ്പര്യം ഉണര്‍ത്തുവാനും,അതിനോടൊപ്പം മറ്റു വിശുദ്ധരെ പറ്റി കേള്‍ക്കുവാനും,അവരുടെ സവിശേഷമായ നന്മകളില്‍ ആകര്‍ഷിക്കപ്പെടുവാനും ‘മിയെയി സാന്‍തി’ പ്രഘോഷണം ഉപകാരപ്രദം ആവും.

‘മിയെയി സാന്‍തി’യില്‍ പങ്കു ചേര്‍ന്ന് വിശുദ്ധരെ ഹൃദിസ്ഥമാക്കി ജീവിത പാഥയില്‍ അവരെ അനുകരിക്കുവാന്‍ തീരുമാനംഎടുക്കുവാനും, അതുവഴി ദൈവത്തോട് കൂടുതലായി അടുക്കുവാനും,നവംബര്‍ ഒന്നിലെ സര്‍വ്വ വിശുദ്ധരുടെ അനുസ്മരണ ദിനത്തില്‍ ആല്മീയമായും, മാനസ്സികമായും ഒരുങ്ങി തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ദൈവ കൃപയും വിശുദ്ധരിലൂടെ മാദ്ധ്യസ്ഥ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവര്‍ക്കും സഹായകരമാവട്ടെയെന്നു കത്തീഡ്രല്‍ വികാരി റവ.ഡോ.മാത്യു ചൂരപൊയികയില്‍ ആശംസിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.