1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രിസ്റ്റണ്‍ : പ്രിസ്റ്റണിലെ സീറോ മലബാര്‍ കുടുംബങ്ങളിലെ ആറു മക്കള്‍ ഒന്നിച്ച് ചേര്‍ന്ന് സീറോ മലബാര്‍ ആചാര ക്രമത്തില്‍ നടത്തിയ ആദ്യ കുര്‍ബ്ബാന സ്വീകരണ കൂദാശ ആത്മീയോല്‍ത്സവമായി . ഈശ്വര സാന്നിധ്യത്തിലും, ആഹ്ലാദത്തിലും., അത്മീയ നിറവിലും, പാരമ്പര്യ ആചാര ക്രമത്തിലും നടത്തിയ തങ്ങളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം കുട്ടികള്‍ക്കും, മാതാ പിതാക്കള്‍ക്കും ദിവ്യാനുഭവമായി.

ലങ്കാഷയര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ റെവ. ഡോ. മാത്യു ചൂരപൊയികയില്‍ പ്രിസ്റ്റണിലെ സെന്റ്‌ ജോസഫ്സ് ദേവാലയത്തില്‍ വെച്ചു നടന്ന ആഘോഷമായ പാട്ട് കുര്‍ബ്ബാനക്കും, കുര്‍ബ്ബാന സ്വീകരണ ശുശ്രുക്ഷക്കും കാര്‍മ്മികത്വവും, നേതൃത്വവും വഹിച്ചു.

പ്രിസ്റ്റണിലെ മുഴുവന്‍ വിശ്വാസീ കുടുംബങ്ങളും ഒത്തു ചേര്‍ന്ന് തങ്ങളുടെ കുഞ്ഞു മക്കള്‍ ദിവ്യ നാഥന്റെ ശരീരവും, രക്തവും ആദ്യമായി സ്വീകരിച്ച ഈ ദിവ്യ സുദിനം ഏറ്റവും വലിയ വിശ്വാസ ആഘോഷമാക്കി മാറ്റി. ആദ്യ കുര്‍ബ്ബാന സ്വീകരണ ശുശ്രുക്ഷകള്‍ക്ക് ശേഷം പാരീഷ് ഹാളില്‍ ഒത്തു കൂടി തങ്ങളുടെ മക്കള്‍ നേടിയ ഏറ്റവും വലിയ ആത്മീയ സാഫല്യത്തില്‍ സ്നേഹ വിരുന്നും, കലാപരിപാടികളും ഒരുക്കിയയിരുന്നു. ഈ സന്തോഷ വേള വിശുദ്ധ കൂദാശ സ്വീകരിച്ച മക്കള്‍, അവരുടെ കൂട്ടുകാര്‍, ഇടവകാന്ഗങ്ങള്‍, ബന്ധുക്കള്‍, സ്നേഹിതര്‍ എല്ലാവരും ഒന്നു ചേര്‍ന്ന് ആത്മീയാഘോഷമാക്കിമാറ്റുകയും, കുട്ടികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ആന്‍റോ വള്ളൂരാന്‍ , ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ , മേഘാ ബിജു , മെല്‍വിന്‍ ജോസഫ് , നിമിഷാ നോബി , റയാന്‍ മാക്കില്‍ , തുടങ്ങിയ ആറു മക്കള്‍ക്കാണ് തങ്ങളുടെ പാരമ്പര്യ ആചാരത്തില്‍ ഒന്നിച്ചു പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുവാന്‍ കഴിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.