പ്രസ്ടണ്‍ : പ്രശസ്ഥ ദൈവ വചന പ്രഘോഷകനും ബര്‍മ്മിങ്ങാം സീറോ മലബാര്‍ അതിരൂപത ചാപ്ലിന്നും ആത്മീയ ഗുരുവുമായ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനം പ്രസ്ടനില് നടത്തപ്പെടുന്നു. നവംബര്‍ 25 ,26 , 27 തീയതികളിലായി നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനവും സൌക്യശുശ്രൂക്ഷയും പ്രസടണിലെ സന്റ് ജോസഫ്സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്
കുടുംബം ഇമ്പമുള്ള കൂട്ടം ആയി തീരുവാനും, തിരു വചന സന്ദേശങ്ങള്‍ ആല്മീയമായി ഉള്‍ക്കൊള്ളാനും. വചനാധിഷ്ടിതമായി നയിക്കപ്പെടുന്നതിന്നും, ലോക രക്ഷകന്റെ തിരുപ്പിറവിക്കായി മാനസ്സികമായി ഒരുങ്ങുന്നതിന്നും, ആത്മീയ നവീകരണവും അതിലൂടെ രോഗ ശാന്തി പ്രാപിക്കുന്നതിന്നും സോജി അച്ഛന്റെ ധ്യാനം അനുഗ്രഹപ്രധമാവും. ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്വേക ക്രിസ്ടീന്‍ പോഗ്രാം ഉണ്ടായിരിക്കുന്നതാണ്.
നവംബര്‍ 25 നു ലങ്കാസ്റ്റര്‍ അതിരൂപതയുടെ അഭിവന്ദ്യ മെത്രാന് റൈറ്റ് റവ ഡോ മൈക്കിള്‍ കാംബെല്‍ ദിവ്യബലി അര്‍പ്പിച്ചു പ്രാരംഭ സന്ദേശം നല്‍കുന്നതാണ്. ധ്യാനത്തില്‍ ആധ്യാന്ത്യം പങ്കുചേര്‍ന്നു ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും പ്രാപിക്കുന്നതിന്നും പാരീഷ് കൌണ്‍സിലിനു വേണ്ടി റവ ഡോ മാത്യു ചൂരപൊയികയില്‍ എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
ധ്യാന സമയം
നവ. 25 ( വെള്ളി) വൈകീട്ട് 4 :30 മുതല്‍ 9 :00 മണി വരെ
നവ. 26 ( ശനി ) രാവിലെ 9 30 മുതല്‍ വൈകീട്ട് 6 00 മണി വരെ
നവ. 27 ( ഞായര്‍) ഉച്ചക്ക് 1 .00 മുതല്‍ വൈകീട്ട് 8 00 മണി വരെ
പള്ളിയുടെ വിലാസം
സെന്റ് ജോസെഫ്സ് ചര്‍ച്ച് , കരോളിന് സ്ട്രീറ്റ്, പ്രസ്ടണ്‍ , PR1 5UY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല