ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ വിശദമായ പഠനം നടത്തുന്നു. ഭിന്നലിംഗക്കാര്‍ക്കിടയില്‍ സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ഐ ഫോണ്‍ ആപ്ലിക്കേഷന്റ സഹായം തേടിയത്. പ്രൈഡ് സ്റ്റഡി എന്നാണ് ഇതിന് വേണ്ടി ആരംഭിച്ചിട്ടുള്ള പദ്ധതിക്ക് നല്‍കിയ പേര്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശ്ശാലയിലെ ശാസ്ത്രജ്ഞരാണ് ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങളായ എയ്ഡ്‌സ്, പുകവലി, കാന്‍സര്‍, അമിതവണ്ണം, മാനസിക പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം എന്നിവയെക്കുറിച്ച് സര്‍വ്വെ നടത്തുന്നതിനായി റിസര്‍ച്ച് കിറ്റ് എന്ന പേരില്‍ ആപ്പ് പുറത്തിറക്കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആപ്പിളിന്റെ സ്പ്രിംഗ് ഫോര്‍വേര്‍ഡ് എന്ന പരിപാടിയോടനുബന്ധിച്ചാണ് ആപ്പ് ആരംഭിച്ചത്. ഓപ്പണ്‍സോഴ്‌സ് റിസര്‍ച്ച് കിറ്റ് പ്രമേഹം, സ്തനാര്‍ബുദം, ആസ്തമ, പാര്‍ക്കിന്‍സണ്‍സ്, ഹൃദ്രോഗങ്ങള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിനും ആപ്പ് പ്രയോജനപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല