ബ്രിട്ടണിലെ ആശുപത്രികള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് കാത്തിരിപ്പുകാരുടെ നീണ്ടനിരയാണ്. അതായത് കേരളത്തിലെപ്പോലെ ചെല്ലുന്ന എല്ലാവര്‍ക്കും അന്നുതന്നെ ചികിത്സ നല്‍കുകയെന്നതല്ല ബ്രിട്ടണിലെ രീതി. അവിടെ കാത്തിരിക്കേണ്ടിവരും. അങ്ങനെ കാത്തിരിക്കുന്നവരുടെ നിര പതിനായിരങ്ങള്‍ വരുമെന്നതാണ് വലിയ പ്രശ്നം. പ്രായമായവരും കുട്ടികളുമെല്ലാം ചികിത്സ കിട്ടാന്‍ കാത്തിരിക്കേണ്ടിവരും.
ആശുപത്രികളിലെ നീണ്ട ക്യൂകള്‍ പലപ്പോഴും രാഷ്ട്രീയ പ്രശ്നമായിപ്പോലും മാറാറുണ്ട്. ആശുപത്രികളിലെ നീണ്ട നിരകള്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടായാണ് വിലയിരുത്തപ്പെടുന്നത്. ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തത്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത്. എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും കാര്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ആശുപത്രിയിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാന്‍ വേണ്ടത് ചെയ്യുമെന്നാണ് ഡേവിഡ് കാമറൂണ്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജൂലൈ തൊട്ട് ഏതാണ്ട് 38,000 രോഗികള്‍ കാത്തിരിക്കുന്നുവെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്കുവെച്ചുനോക്കുമ്പോള്‍ ഏതാണ്ട് 34%ന്റെ കൂടുതലാണ് കാത്തിരിപ്പുകാരുടെ കാര്യത്തിലുള്ളത്.
ഇത് രോഗികള്‍ക്കിടയിലും മറ്റ് ബന്ധുക്കളുടെ ഇടയിലും വന്‍ പ്രശ്നമായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി നേരിട്ട് ഇടപ്പെട്ടത്. അതേസമയം രജിസ്ട്രര്‍ ചെയ്ത രോഗികളില്‍ 90% പേരെയും ചികിത്സിക്കാന്‍ സാധിച്ച കാലമാണിതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ഇങ്ങനെയാണെങ്കിലും ശരത്കാലത്തിലും ശിശിരകാലത്തിലും ആശുപത്രികള്‍ അല്പം തിരക്കിലായതാണ് പ്രശ്നമായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചികിത്സ കിട്ടാന്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കൂടുന്നത് വന്‍പ്രശ്നമായി മാറാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്‍. ഇവിടെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ജനങ്ങളുടെ വന്‍ പ്രതിഷേധത്തിന് കാരണമാകുകയും വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ചെയ്യും. അതുപോലൊരു സംഭവമായി ഇത്തവണത്തെ കാത്തിരിപ്പ് മാറിയെന്നുവേണം ഡേവിഡ് കാമറൂണിന്റെ ഇടപെടലില്‍നിന്ന് മനസിലാക്കേണ്ടത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല