സ്വന്തം ലേഖകന്‍: സൗഭാഗ്യ യോജനയിലൂടെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി, സ്വപ്ന പദ്ധതിയുമായി പ്രധാനമന്ത്രി മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കും. 500 രൂപയ്ക്കാണ് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുക. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്ത് നാലുകോടി കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലെന്ന് മോദി പറഞ്ഞു. ഈ വീടുകളില്‍ ബള്‍ബുകളില്ല. കുട്ടികള്‍ മെഴുകുതിരി വെളിച്ചത്തിലാണ് പഠനം നടത്തുന്നത്. വീട്ടമ്മമാര്‍ ഇരുട്ടത്താണ് ആഹാരം പാകം ചെയ്യുന്നത്. വൈദ്യുതി ലഭിക്കുമ്പോള്‍ മാത്രമേ പാവപ്പെട്ടവരുടെ ജീവിതം പുരോഗതി പ്രാപിക്കുകയുള്ളൂ എന്നും മോദി പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതീകരണത്തിന് 14,025 കോടിയും നഗരങ്ങളില്‍ 1,732 കോടി രൂപയും ചെലവഴിക്കും. സൗഭാഗ്യ പദ്ധതിയില്‍ ക്ലീന്‍ എനര്‍ജിയാണ് ഉപയോഗിക്കുന്നത്. ക്ലീന്‍ എനര്‍ജികളായ ഹൈഡ്രോന്യൂക്ലിയര്‍സോളാര്‍ വൈദ്യുതി പദ്ധതികള്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. വൈദ്യുതി മേഖലയിലെ പ്രധാന പോരായ്മയായ വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്താകെ 12 ശതമാനം പ്രസരണ ലൈനുകള്‍ സ്ഥാപിച്ചതായും മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല