കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ കനാലില്‍ മുങ്ങി മരിച്ച പ്രിന്‍സ് ആല്‍വിന്റെ (സോനു) ഒന്നാം ചരമ വാര്‍ഷികം ഫെബ്രുവരി പതിനെട്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗ്ളോസ്റ്റര്‍ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നടക്കും.തുടര്‍ന്ന് കോണി ഹില്‍ സെമിത്തേരിയില്‍ സോനുവിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്ന പ്രിന്‍സ് മാഞ്ചസ്റ്ററിലുള്ള കനാലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രിന്‍സിന്റെ മൃതദേഹം കനാലില്‍ നിന്ന്
കണ്ടെടുത്തത്. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു
യു കെ മലയാളികള്‍ പ്രതേകിച്ചു ഗ്ളോസ്റ്റര്‍ മലയാളികള്‍ നിറ കണ്ണീരോടെയാണ് എല്ലാവരുടെയും പ്രിയങ്കരനായ സോനുവിന്റെ സംസ്കാരം കഴിഞ്ഞ വര്ഷം മാര്‍ച്ച് എട്ടിന് നടത്തിയത്. കൊട്ടാരക്കര പറങ്കിമാമ്മൂട്ടില്‍ കുടുംബാംഗമാണ് പ്രിന്‍സിന്റെ പിതാവ് ആല്‍വിന്‍. മാതാവ് ജോളി പാലാ സ്വദേശിനിയാണ് .ഫെ ബ്രുവരി പതിനെട്ടാം തിയതി ഉച്ചയ്ക്ക് രണ്ടു മണിക് ഫാദര്‍ ജോമോന്‍ തൊമ്മാന,ഫാദര്‍ ബാബു അപ്പാടന്‍, ഫാദര്‍ ജോയി വയലില്‍, ഫാദര്‍ സജി, ഫാദര്‍
സ്കറിയ,ഡീക്കന്‍ ബേബിച്ചന്‍ എന്നിവര്‍ പരിശുദ്ധ കുര്‍ബാനയ്ക് നേതൃതം നല്‍കും കുര്‍ബാനയ്ക്ക് ശേഷം പ്രിന്‍സിന്റെ ആത്മ ശാന്തിക്കായി കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല