സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍ കോമണ്‍വെല്‍ത്തിന്റെ തലപ്പത്തേക്ക്. വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് രാജ്യനേതാക്കളുടെ യോഗം ഇക്കാര്യത്തില്‍ യോജിപ്പിലെത്തി. ചാള്‍സ് പിന്‍ഗാമിയാവണമെന്നു രാജ്ഞി തന്നെ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സമാപന ദിവസമായ ഇന്നലെ രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ വാട്ടര്‍ലൂ ചേംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള 52 രാഷ്ട്രനേതാക്കള്‍ മാത്രമുള്ള സ്വകാര്യ സമ്മേളനത്തിലാണു തീരുമാനമുണ്ടായത്. ഉദ്യോഗസ്ഥരോ സഹായികളോ പ്രത്യേക അജന്‍ഡയോ ഇല്ലാതെ അവസാന ദിവസം നേതാക്കള്‍ മാത്രമായി അനൗപചാരികമായി നടത്തുന്ന പതിവു സമ്മേളനമാണിത്.
രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ കൂട്ടായ്മയില്‍ പങ്കെടുക്കാതെ മടങ്ങി. അടുത്ത സമ്മേളനം 2020ല്‍ മലേഷ്യയില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ കീഴിലുണ്ടായിരുന്ന രാജ്യങ്ങളുടെ സംഘടനയായ കോമണ്‍വെല്‍ത്തില്‍ നിലവില്‍ 53 അംഗങ്ങളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല