1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2012

വെയില്‍‌സ് രാജകുമാരന്‍ ഹാരിയുടെ ലാസ് വെഗാസിലെ വിവാദ ഹോട്ടല്‍ പാര്‍ട്ടി ചിത്രങ്ങള്‍ അമേരിക്കന്‍ വെബ് സൈറ്റുകള്‍ ചൊവ്വാഴ്ച ലോകത്തിന് മുന്നിലേയ്ക്ക് തുറന്നിട്ടു. പിന്നാലെ ഒരു ഡസനോളം സൈറ്റുകളും അതേറ്റു പിടിച്ചു. പത്രങ്ങളും ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ രാജകുമാരന്റെ പാര്‍ട്ടി എങ്ങും പാട്ടായി.

ലാസ് വെഗാസില്‍ വെള്ളിയാഴ്ച രാത്രി നടന്ന പാര്‍ട്ടിക്കിടയിലാണ് രാജകുമാരന്‍ അര്‍ദ്ധ നഗ്നനായത്. 27 കാരനായ രാജകുമാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെ ഒരു ബാറില്‍ പാര്‍ട്ടി ആഘോഷിക്കുകയായിരുന്നു. രാജകുമാരന്‍ ബിക്കിനി ധാരികളായ സ്‌ത്രീകളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഏറ്റവും കൂടുതലുള്ളത്. തുടര്‍ന്ന് റൂമില്‍ ബില്ല്യാര്‍ഡ് കളിയ്ക്കിടെ രാജകുമാരനും കൂട്ടരും നഗ്നരായതിന്റെയും ചിത്രങ്ങള്‍ ഉണ്ട്.

‘ടിഎംഇസഡ്’ എന്ന പ്രമുഖ പോര്‍ട്ടലിലാണ് ചിത്രങ്ങള്‍ ആദ്യമെത്തിയത്. 18.5 ദശലക്ഷം പേര്‍ കാണുന്ന വെബ്‌സൈറ്റാണിത്. അതോടെ കാട്ടുതീ പോലെ ഇത്‌ പടര്‍ന്നു. മറ്റ് സൈറ്റുകളും അതേറ്റു പിടിച്ചതോടെ ഞൊടിയിടകൊണ്ട് ലക്ഷങ്ങള്‍ അതു കണ്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.