സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്‍ പ്രമുഖ അമേരിക്കന്‍ നടിയുമായി പ്രണയത്തില്‍, ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് രാജകുമാരനായ ഹാരി അമേരിക്കന്‍ നടിയായ മെഗന്‍ മാര്‍ക്കലുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇരുവരും വളരെ സൂക്ഷിച്ചാണ് തങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാര്‍ക്കലിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന കാരണത്താലാണ് പ്രണയികള്‍ ബന്ധം പരസ്യമാക്കാന്‍ മടിക്കുന്നതെന്നും സൂക്ഷിച്ചു മാത്രം മുന്നോട്ട് പോകുന്നതൈന്നുമാണ് സൂചന. എന്നാല്‍ ഇത് അധികകാലം മറച്ചുവയ്ക്കാനും അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് രാജകുമാരനുമായി അടുത്ത് ചില വൃത്തങ്ങള്‍ പറയുന്നത്.
ഒരു ഇന്‍സ്റ്റാഗ്രാം ഫോട്ടോയുടെ ചുവട് പിടിച്ചാണ് ഹാരിയും മാര്‍ക്കിലും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിച്ചത്. അടുത്ത ദിവസങ്ങളില്‍ ഒക്‌സ്‌ഫോര്‍ഡ് ഷയറിലെ ഒരു ഫാം ഹൗസ് സന്ദര്‍ശിച്ച മാര്‍ക്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ നീല മുത്തുകള്‍ കോര്‍ത്ത ഒരു ബ്രേസ്ലെറ്റ് അണിഞ്ഞിരിക്കുന്നതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് തെളിവായി ലേഖകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് ഹാരി ഈ നീലമുത്തുകള്‍ ഉള്ള ബ്രേസ്ലെറ്റ് വാങ്ങിയതെന്നും ഇതിലൊരെണ്ണം മേയ് മാസത്തില്‍ ടൊറന്റോ സന്ദര്‍ശിച്ചപ്പോള്‍ മാര്‍ക്കലിന് സമ്മാനിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഹാരി രാജകുമാരന്‍ ഇടയ്‌ക്കൊക്കെ ഇത്തരം ബ്രേസ്ലെറ്റുകള്‍ അണിയാറുണ്ട്.
സൂട്ടസ് എന്ന ടിവി പരിപാടിയുടെ ഷൂട്ടിങ്ങിനായി ടൊറോറ്റോയില്‍ എത്തിയപ്പോഴാണ് ഹാരി മാര്‍ക്കലിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇതുവരെ ഇവരുടെ ബന്ധത്തെക്കുറിച്ച് മാര്‍ക്കലിന്റെ ഭാഗത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല