സ്വന്തം ലേഖകന്‍: സെല്‍ഫി അധികം വേണ്ടെന്ന് ആസ്‌ട്രേലിയന്‍ യുവാക്കള്‍ക്ക് ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ ഉപദേശം. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയന്‍ പ്രതിരോധ സേനയുമായുള്ള പ്രത്യേക ദൗത്യത്തിനായി രാജ്യത്തെത്തിയതായിരുന്നു അദ്ദേഹം.
ഹാരിയുടെ പ്രസ്താവന ആസ്‌ട്രേലിയന്‍ യുവാക്കള്‍ക്കിടയില്‍ വ്യപകമായ അസംതൃപ്തി പരത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ തിക്കും തിരക്കും കൂട്ടിയപ്പോഴായിരുന്നു ഹാരിയുടെ ഉപദേശം.
സെല്‍ഫിക്കായി മത്സരിച്ച യുവാക്കളെ നിരാശപ്പെടുത്തിയ ഹാരി താന്‍ സെല്‍ഫികളെ വെറുക്കുന്നതായി വെളിപ്പെടുത്തി. കാന്‍ബറയിലെ ആസ്‌ട്രേലിയന്‍ യുദ്ധസ്മാരകത്തില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ഹാരി തന്റെ ആരാധകരോട് സെല്‍ഫി ശീലത്തില്‍ നിന്ന് രക്ഷ നേടാന്‍ ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല