സ്വന്തം ലേഖകന്‍: 97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ബ്രീട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് വ്യാഴാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫിലിപ്പ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. എന്നാല്‍ ഫിലിപ്പ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
രാജകുമാരനോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയച്ചു. മറ്റേ കാറിലുണ്ടായിരുന്ന 2 സ്ത്രീകളില്‍, ഡ്രൈവറുടെ കാല്‍മുട്ട് മുറിഞ്ഞു. 9 മാസം പ്രായമായ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന 45 കാരിയായ യാത്രക്കാരിയുടെ കൈ ഒടിഞ്ഞു. നോര്‍ഫോക്കില്‍ രാജ്ഞിയുടെ സാന്‍ഡ്രിങ്ങാം കൊട്ടാരത്തിനടുത്തുള്ള റോഡിലാണ് സംഭവം. പ്രധാന പാതയിലേക്കു കയറവേ സൂര്യപ്രകാശം രാജകുമാരന്റെ കണ്ണിലടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
വശം ചെരിഞ്ഞു റോഡില്‍ മറിഞ്ഞ കാറില്‍ നിന്ന് എണീറ്റ ഉടന്‍ അദ്ദേഹം ആര്‍ക്കെങ്കിലും പരുക്കുപറ്റിയോ എന്നാരാഞ്ഞു. സ്ഥലത്തെത്തിയ പൊലീസ്, രാജകുമാരന്‍ ഉള്‍പ്പെടെ കാര്‍ ഓടിച്ച 2 പേരുടെയും ശ്വാസപരിശോധന നടത്തിയെങ്കിലും ഇരുവരും മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞു. അപകടമുണ്ടായാലുടന്‍ ഡ്രൈവര്‍മാരുടെ ശ്വാസപരിശോധന നടത്തണമെന്നാണു നിയമം. എഡിന്‍ബറ ഡ്യൂക്ക് ആയ ഫിലിപ് രാജകുമാരന്‍ തൊണ്ണൂറ്റിയേഴാം വയസ്സിലും കാറോടിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല