ഹൃദയധമനിയിലെ തടസം നീക്കാന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ സുഖംപ്രാപിച്ചുവരുന്നതായി രാജകുടുംബം അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും തൊണ്ണൂറുകാരനുമായ ഫിലിപ്പിനെ വെള്ളിയാഴ്ചയാണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. രാജകുടുംബം ക്രിസ്മസ് ആഘോഷിക്കുന്ന നോര്‍ഫോക്ക് എസ്റേറ്റില്‍വച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എലിസബത്ത് രാജ്ഞിയും മക്കളായ എഡ്വേര്‍ഡ്, ആന്‍ഡ്രൂ, ആന്‍ തുടങ്ങിയവരും വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും ഇന്നലെ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല