എഡിന്‍ബറോ രാജകുമാരനും എലിസബത്ത് രാജ്‌ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് രാജകുമാരനെ (90) ഹൃദയ സംബന്ധമായ അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നോര്‍ഫേ്‌ളാക്കില്‍ രാജകുടുംബം ക്രിസ്‌മസ് ആഘോഷം നടത്തുന്നതിനിടെയാണ് ഫിലിപ്പ് രാജകുമാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഫിലിപ്പ് രാജകുമാരനെ ഹെലികോപ്‌ടര്‍ മാര്‍ഗം കേംബ്രിഡ്‌ജ്ഷയറിലെ പാപ്‌വര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഹൃദ്രോഗ പരിചരണ കേന്ദ്രങ്ങളില്‍ ഒന്നാണ് പാപ്‌വര്‍ത്ത് ആശുപത്രി. ഹൃദയ ധമനികളില്‍ ഉണ്ടായ തടസ്സം നീക്കുന്നതിന് ‘കൊറോണറി സെ്‌റ്റന്റിംഗ്’ നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ നവംബറിലായിരുന്നു രാജകുമാരന്‍ തന്റെ അറുപത്തിനാലാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികള്‍ അടഞ്ഞതാണ് നെഞ്ചുവേദനയ്ക്കു കാരണമെന്നും ചികിത്സ ഫലം കാണുന്നുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല