ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ചിലവേറുമെന്ന് കരുതുന്നവരാണ് നമ്മള്‍ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും, എന്നാല്‍ വില്യം രാജകുമാരനും ഭാര്യ കേറ്റിനും ഉണ്ടാകുന്ന കുട്ടി പെണ്ണാണെങ്കില്‍ നമുക്കൊന്നും സ്വപനം കാണാന്‍ പോലും യോഗ്യതയില്ലാതത്ര സ്വത്തായിരിക്കും കുഞ്ഞിന്റെ പേരിലാകുക. പുതിയ പിന്‍ തുടര്‍ച്ചാവകാശത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മഹാഭാഗ്യം ജനിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ(?) കാത്തിരിക്കുന്നത്.
വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണിനുമുണ്ടാകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ 700 മില്യന്‍ പൗണ്ട് വിലവരുന്ന എസ്റ്റേറ്റുകളുടെ അനന്തരാവകാശിയാകും. രാജകുടംബത്തിലെ പുതിയ പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം ആണിത്. പുതിയ നിയമമനുസരിച്ച് പെണ്‍കുട്ടിക്കും സ്വത്തില്‍ തുല്യ അവകാശമാണ്. ഇതില്‍ ആദ്യമുണ്ടാകുന്ന കുഞ്ഞിനുള്ളതാണ് എസ്റ്റേറ്റുകള്‍. പുതിയ നിയമമനുസരിച്ച് പെണ്‍കുട്ടി രാജാവകാശത്തിനും യോഗ്യയാണ്.
രാജകുടുംബത്തില്‍ വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന ഗ്രാന്‍ഡ് ബില്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമം കഴിഞ്ഞയാഴ്ച രാജസഭയാണ് പാസാക്കിയത്. ആദ്യമുണ്ടാകുന്നത് പെണ്‍കുട്ടിയായാല്‍ രാജകുമാരിക്കാണ് അധികാരമെന്നും പിന്നീടുണ്ടാകുന്ന രാജകുമാരന്‍മാര്‍ക്ക് വരുമാനത്തിന്റെ പങ്ക് നല്‍കേണ്ടത് അവരുടെ ചുമതലയാണെന്നും പുതിയ നിയമം പറയുന്നു.
പെണ്‍കുട്ടികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമത്തെ ഭരണഘടനാ വിദഗ്ധന്‍ സെന്റ് ജോണ്‍സ് സ്റ്റിവാസ് പ്രഭു സ്വാഗതം ചെയ്തു. 24 രാജ്യങ്ങളിലായി മൊത്തം 712 മില്യന്‍ പൗണ്ടിന്റെ ആസ്തിയാണ് രാജകുമാരിക്ക ലഭിക്കുക. ചാള്‍സ് രാജകുമാരനും കോണ്‍വാളിലെ പ്രഭുവിനും പ്രതിവര്‍ഷം 180 ലക്ഷം ഡോളര്‍ വീതം രാജകുമാരി വരുമാനമായി നല്‍കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല