ചിലര്‍ തങ്ങളുടെ വ്യക്തിത്വം,കഴിവുകള്‍ എന്നിവകൊണ്ട് ലോകം തന്നെ മാറ്റി മറിക്കാറുണ്ട്, ഇത്തരത്തില്‍ ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന പുരുഷന്മാരില്‍ യുഎസ് പ്രസിഡണ്ട് ബരാക്ക് ഒബാമ, അടുത്തിടെ മരണത്തിന് കീഴടങ്ങിയ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എന്നിവരെ പിന്തള്ളി വില്ല്യം രാജകുമാരന്‍ ഒന്നാമാതായിരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കെര്‍ബര്‍ഗും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ലൈഫ് സ്റ്റൈല്‍ സൈറ്റായ ആസ്ക്മെന്‍ ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സര്‍വ്വേക്ക് നേതൃത്വം നല്‍കിയ ആസ്ക്മെന്‍ യുകെ എഡിറ്റര്‍ ഡ്രൂ ലുബേഗ പറയുന്നത് രാജകുടുംബത്തെ മുന്‍ തലമുറയില്‍ ആര്‍ക്കും കഴിയാത്ത വിധം മനസിലാക്കുകയും നയിക്കുകയും ചെയ്തതാണ് വില്യം രാജകുമാരനെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത് എന്നാണ്.
ലോകത്തെ സ്വാധീനിക്കുന്ന 49 വ്യതികളെ കണ്ടെത്തിയ പട്ടികയില്‍ ഫ്രെഞ്ച് ഡിജെ ഡേവിഡ് ഗുവാട്ടയാണ് രണ്ടാമത്, ഫുട്ട്ബോള്‍ കളിക്കാരന്‍ ക്രിസ്ത്യാന റൊണാള്‍ഡോ മൂന്നാം സ്ഥാനം കയ്യടക്കിയപ്പോള്‍ ജേര്‍ണലിസ്റ്റായ പിയേര്‍സ് മോര്‍ഗന്‍ നാലാം സ്ഥാനവും നേടി, അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയ്ക്ക് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള 7200 പുരുഷന്മാരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല