സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും ഇന്ത്യയിലേക്ക്, സന്ദര്‍ശനം ഏപ്രിലില്‍. ഏപ്രില്‍ 10 ന് ഇന്ത്യയില്‍ എത്തുന്ന ഇരുവരും 14 ന് ഭൂട്ടാനും സന്ദര്‍ശിക്കും. ഇന്ത്യയില്‍ താജ് മഹലും അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കുമാണ് രാജ ദമ്പതികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങള്‍ എന്നാണ് സൂചന.
ഭൂട്ടാനില്‍ അടുത്തകാലത്ത് പിറന്ന രാജകുമാനെ സന്ദര്‍ശിക്കുന്ന പ്രഭുവും പ്രഭ്വിയും തിരിച്ച് ഇന്ത്യയിലെത്തി 16ന് തിരിച്ചുപോകും. ഇരുവരുടെയും സന്ദര്‍ശന വാര്‍ത്ത കേസിംഗ്ടണ്‍ കൊട്ടാരവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് മുംബൈയിലെത്തുന്ന പ്രഭുവും പ്രഭ്വിയും 11ന് ഡല്‍ഹിയിലേക്ക് തിരിക്കും. രണ്ടു ദിവസം അവിടെ ചെലവഴിച്ച ശേഷം 12നും 13നുമായി അസമില്‍ സന്ദര്‍ശനം നടത്തും. 16ന് ആഗ്രയിലെത്തി താജ് മഹല്‍ സന്ദര്‍ശിക്കും.
ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സന്ദര്‍ശനമെന്ന് കേസിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങള്‍ കാണുന്നതിനും യുവാക്കളുടെ പ്രതീക്ഷയും സ്വപ്നങ്ങളും മനസ്സിലാക്കുന്നതിനുമാണ് സന്ദര്‍ശനം.
1992 ഡിസംബറില്‍ ഡയാന രാജകുമാരി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിടെ ബ്രിട്ടണ്‍ സന്ദര്‍ശന സമയത്ത് രാജ ദമ്പതികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല