സ്വന്തം ലേഖകൻ: ഒമാനും ബ്രിട്ടനുമായുള്ള സൗഹൃദ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും മേഖലയിലെ കാര്യങ്ങൾ ചർച്ച നടത്തുന്നതിനുമായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് വില്യം രാജകുമാരൻ ഒമാനിൽ എത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈറ്റിൽ സന്ദർശനം നടത്തിയ ശേഷമാണ് ഒമാനിൽ എത്തിയത്.
ഒമാനിലെ മുസന്തം നേവൽ ബേസിൽ എത്തിയ രാജകുമാരനെ റോയൽ നേവി ഒമാൻ കമാൻഡർ റിയർ അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വിവിധ സീനിയർ ഉദ്യോഗസ്ഥർ, ഒമാനിലെ യു.കെ അംബാസിഡർ എന്നിവരും സംബന്ധിച്ചു.
നേവൽ ബേസിെല പ്രവർത്തനങ്ങൾ വിവരിച്ച കമാൻഡർ കപ്പലുകളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും കപ്പൽ ഗതാഗതത്തെ ഏകോപിപ്പിക്കുന്നതും ഉൾപെടെയുള്ള നേവൽ ബേസിലെ പ്രവർത്തനങ്ങൾ കൃത്യമായി വിശദീകരിച്ചു.
നാവിക ഗതാഗത രംഗത്ത് ഒമാൻ അനുവർത്തിച്ചുവരുന്ന ശീലങ്ങളും മേഖലക്ക് നൽകിവരുന്ന സംഭാവനകളും നേവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ഉൾപെടെയുള്ള സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങളും രാജകുമാരന് മുന്നിൽ നേവൽ ബേസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല