സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇത് പ്രണയകാലം; ഹാരി രാജകുമാരനു പിന്നാലെ മറ്റൊരു പ്രണയ വിവാഹത്തിന് പച്ചക്കൊടി വീശി രാജകുടുംബം. എലിസബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടിയും രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളുമായ യൂജനി രാജകുമാരിയാണു കാമുകന്‍ ജാക്ക് ബ്രൂക്‌സ്ബാങ്കിനെ വിവാഹം കഴിക്കാനൊരുങ്ങുന്നത്.
വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഈവര്‍ഷം അവസാനമാണു വിവാഹം. തീയതി പുറത്തുവിട്ടിട്ടില്ല. വരുന്ന മേയ് 19ന്, ഹാരി രാജകുമാരനും യുഎസ് നടി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹവും സെന്റ് ജോര്‍ജ് ചാപ്പലില്‍വച്ചാണ്.
യൂജനി രാജകുമാരി(27)യും ജാക്ക് ബ്രൂക്‌സ്ബാങ്കും (31) കഴിഞ്ഞ ഏഴുവര്‍ഷമായി പ്രണയത്തിലാണ്. പുതുവര്‍ഷാരംഭത്തില്‍ നിക്കരാഗ്വയില്‍ വിവാഹനിശ്ചയം കഴിഞ്ഞു. 2011ല്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ചാണു നിശാക്ലബ് മാനേജരായ ബ്രൂക്‌സ്ബാങ്കിനെ രാജകുമാരി കണ്ടുമുട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല