മലയാളത്തില്‍ മെഗാഹിറ്റായ ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ പ്രകാശ്‌രാജ് തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുക്കുന്നു. മൂന്നുഭാഷകളിലും പ്രകാശ്‌രാജ് തന്നെ ചിത്രം സംവിധാനം ചെയ്യും. ലാല്‍ അവതരിപ്പിച്ച കാളിദാസന്‍ എന്ന നായക കഥാപാത്രത്തെ പ്രകാശ്‌രാജ് തന്നെ മൂന്നുഭാഷകളിലും അവതരിപ്പിക്കും.
സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട്, സോള്‍ട്ട് ആന്‍റ് പെപ്പറില്‍ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിലും തെലുങ്കിലും കന്നഡയിലും പൃഥ്വിരാജ് അവതരിപ്പിക്കും എന്നതാണ്. മൊഴി, വെള്ളിത്തിരൈ, അഭിയും നാനും, അന്‍വര്‍ എന്നീ സിനിമകള്‍ക്ക് ശേഷം പ്രകാശ്‌രാജും പൃഥ്വിരാജും സോള്‍ട്ട് ആന്‍റ് പെപ്പര്‍ റീമേക്കുകളിലൂടെ ഒന്നിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്രകാശ്‌രാജ് ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ റീമേക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സജീവമായിരുന്നു. നിലവില്‍ ‘ധോണി’ എന്ന തമിഴ് സിനിമയുടെ സംവിധാനത്തിരക്കിലാണ് പ്രകാശ്‌രാജ്. ഈ സിനിമയ്ക്ക് ശേഷം സോള്‍ട്ട് ആന്‍റ് പെപ്പര്‍ റീമേക്കുകളുടെ ജോലി ആരംഭിക്കും.
അതേസമയം, പൃഥ്വിരാജ് മറ്റൊരു തമിഴ് ചിത്രത്തിലേക്കും കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രജനികാന്ത് നായകനാകുന്ന ‘കൊച്ചടിയാന്‍’. സൌന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന് സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല