മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് റാണി മുഖ്യര്‍ജി ജോടിയാകുന്നു. പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം `അയ്യാ’യ്‌ക്കുവേണ്ടിയാണ് റാണി മുഖര്‍ജിയെ കരാര്‍ ചെയ്‌തിരിക്കുന്നത്. ചിത്രത്തില്‍ ഒരു തമിഴ് പെയിന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലൂടെതന്നെ മികച്ച നടിയെ ജോടിയായി ലഭിക്കുന്നത് പൃഥ്വിരാജ്‌ചിത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണമാകും.
ഒരുവേള ഹിന്ദിസിനിമയില്‍ നായികാപദവിയില്‍ ഒന്നാംനിരയിലുണ്ടായിരുന്ന റാണി ഇപ്പോള്‍ അല്‌പം മങ്ങിയ അവസ്‌ഥയിലാണ്. എന്നാല്‍ ഈവര്‍ഷമിറങ്ങിയ `നോ വണ്‍ കില്‍ഡ് ജസീക്ക’യിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. സല്‍മാന്‍ ചിത്രം `ഡബാങ്’ സംവിധായകന്‍ അഭിനവ് കാശ്യപിന്റെ ജ്യേഷ്‌ഠനും `ബ്ലാക് ഫ്രൈഡെ’, `ദേവ് ഡി’, `ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ അനുരാഗ് കാശ്യപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍നിന്ന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും അനുരാഗിന്റെ സ്‌ക്രിപ്‌റ്റ് കണ്ട് ഇഷ്‌ടംതോന്നിയതിനാല്‍ അഭിനയിക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല