ഓണം-റംസാന്‍ ചിത്രമായി വന്ന തേജാഭായി എട്ടുനിലയില്‍ പൊട്ടിയിട്ടും പൃഥ്വിരാജിന് കോമഡിച്ചിത്രത്തിനായുള്ള ആഗ്രഹം തീരുന്നില്ല. വീണ്ടുമൊരു കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് പൃഥ്വി. ലൂയി ആറാമന്‍ എന്ന സിനിമയിലെ ലൂയിസ് എന്ന കഥാപാത്രത്തെയാണ് അടുത്തതായി പൃഥ്വി അവതരിപ്പിക്കുക. ബാബു ജനാര്‍ദനന്‍ രചന നിര്‍വഹിക്കുന്ന ‘ലൂയി ആറാമന്‍ സംവിധാനം’ ചെയ്യുന്നത് നവാഗതരായ ജെക്‌സണ്‍ ആന്റണി റെജീഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ്.
കുട്ടനാട്ടിലെ ഒരു പുരാതന ക്രൈസ്തവ കുടുംബത്തിലെ യുവാവാണ് ലൂയിസ്. മാതാപിതാക്കള്‍ക്ക് ആറാമനായി ജനിച്ചവനാണ് ലൂയിസ്. ഇതിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളൊക്കെ മരിച്ചതിനാല്‍ വീണ്ടുമൊരു കുഞ്ഞുണ്ടായാല്‍ വൈദികനാക്കാമെന്നതായിരുന്നു മാതാപിതാക്കളുടെ നേര്‍ച്ച. എന്നാല്‍ വളര്‍ന്നപ്പോള്‍ ലൂയിസിന് ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റാതായി.
പത്താം ക്ലാസ് കഴിഞ്ഞാല്‍ സെമിനാരിയില്‍ ചേര്‍ക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈയൊറ്റ കാരണം കൊണ്ട് തന്നെ പഠിക്കാന്‍ കഴിവുണ്ടായിട്ടും ലൂയിസ് മനപൂര്‍വം നാല് വര്‍ഷമായി തോല്‍റ്റു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷിയില്ലാതെ ഒടുക്കം ലൂയിസ് സെമിനാരിയില്‍ത്തന്നെ എത്തുന്നു.
അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും വൈദിക സെമിനാരിയിലെത്തിയ ലൂയിസ് അവിടെ നിന്നും പുറത്തുകടക്കാന്‍ പതിനെട്ടടവും പയറ്റുകയാണ്. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തെ മറികടക്കാന്‍ ലൂയിസ് നടത്തുന്ന ശ്രമങ്ങളുടെ കോമഡി ആവിഷ്‌കാരമാണ് സിനിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല