സ്വന്തം ലേഖകന്‍: ദൈവമുണ്ട്, കാരണം ഞങ്ങള്‍ നേരിട്ടു കണ്ടു, പടവും എടുത്തു, ചാമ്പ്യന്‍സ് ട്രോഫിക്കിടെ സച്ചിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് പ്രിത്വിരാജും ധനുഷും. ‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ,’ സച്ചിനോടൊപ്പമുള്ള ഫോട്ടൊ പങ്കുവച്ചുകൊണ്ട് പ്രഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ധനുഷ് സച്ചിനെ കണ്ടതും ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്ണ്‍ സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയിലാണ്. സച്ചിനൊപ്പമുള്ള ഒരു പടമെടുത്ത് ട്വിറ്ററില്‍ പങ്കുവച്ച ധനുഷ് ക്രിക്കറ്റിലെ ഒരേയൊരു ദൈവത്തെ കണ്ടുമുട്ടി എന്ന് ആവേശത്തോടെ കുറിക്കുകയും ചെയ്തു.താരങ്ങള്‍ ക്രിക്കറ്റ് ദൈവത്തെ കണ്ട ആഹ്ലാദം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി ഉടനടി പങ്കുവെക്കുകയായിരുന്നു.
ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പ്രഥ്വിരാജ് ബ്രിട്ടണിലെത്തിയത്. സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ പ്രഥ്വി തുടക്കംമുതല്‍ കളിയുടെ വീഡിയോകളും ഫോട്ടോകളും ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല