1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് അറിയുന്ന ഏക നടനാരെന്ന ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. പൃഥ്വിരാജ്. ഒരിഭിമുഖത്തിനിടെ താരത്തിന്റെ ഭാര്യ സുപ്രിയ തന്നെയാണ് ആരെയും ഞെട്ടിയ്ക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. കുറച്ചുകാലം മുമ്പുവരെ യൂട്യൂബും സോഷ്യല്‍ നെറ്റ് വര്‍ക്കിങുകളുമെല്ലാം ആഘോഷിച്ച ഈ പഴയ കോമഡിക്കഥ ഇപ്പോള്‍ വീണ്ടും പൊന്തിവന്നിരിയ്ക്കുന്നു.

വേറാരുമല്ല വെള്ളിത്തിരയില്‍ പൃഥ്വിയുടെ എതിരാളിയായി തുടരുന്ന കുഞ്ചാക്കോ ബോബനാണ് എല്ലാവരും മറന്നുതുടങ്ങിയ ഈ കോമഡി നമ്പറിന് വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നത്. പുതിയ ചിത്രമായ ഓര്‍ഡിനറിയില്‍ ചാക്കോച്ചന്റെ ഈ കോമഡി നമ്പറിന് ഗംഭീര കയ്യടിയാണ് ലഭിയ്ക്കുന്നത്. പൃഥ്വിയുടെ ചെലവില്‍ ഒരു ഗോളടിയ്ക്കാനുള്ള വകുപ്പാണ് ചാക്കോച്ചന് ഇതിലൂടെ കിട്ടിയതെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.