പൃഥ്വിരാജ് നായകനാക്കി വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രമായ മല്ലുസിങ് പൂര്‍ണമായും പഞ്ചാബില്‍ ചിത്രീകരിക്കുന്നു. ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.നാടുവിട്ട് പഞ്ചാബിലെത്തുന്ന ഹരിയെന്ന മലയാളി യുവാവിന്റെ കഥയാണ് മല്ലു സിങിന്റെ പ്രമേയം. ഹരിയുടെ സ്വത്തിനെക്കുറിച്ച് നാട്ടില്‍ തര്‍ക്കം മുറുകുന്നതിനിടെ അമ്മാവന്റെ മകള്‍ ഇയാളെ അന്വേഷിച്ച് പഞ്ചാബില്‍ എത്തുകയാണ്.
പഞ്ചാബിന്റെ തനത് ബാംഗ്ര നൃത്തവും ഗുസ്തിയുമെല്ലാം ചിത്രത്തില്‍ വര്‍ണവിസ്മയം തീര്‍ക്കും. സച്ചി- സേതു ടീമിന്റേതാണ് ചിത്രത്തിന്റെ കഥ. ആക്ഷന്‍, പ്രേമം, ഹാസ്യം എന്നിവയെല്ലാം ചേര്‍ത്താണ് മല്ലുസിംഗ് ഒരുങ്ങുന്നത്.
പോക്കിരിരാജ, സീനിയേഴ്‌സ് എന്നിങ്ങനെ തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ വൈശാഖിന്റെ പുതിയ ചിത്രവും മോശമാകില്ലെന്നാണ് കണക്കുകൂട്ടല്‍. തേജാഭായി കൂടി പൊട്ടിപ്പൊഴിഞ്ഞതോടെ ഇമേജ് ഇടിഞ്ഞ പൃഥ്വിരാജിന്റെ അടുത്ത പ്രതീക്ഷയാണ് മല്ലു സിങ്.
തേജാഭായിയില്‍ പൃഥ്വി ചെയ്ത കോമഡി റോള്‍ ക്ലിക്കാകാതെ പോയതാണ് വിനയായത്. അതിനാല്‍ത്തന്നെ മല്ലു സിങിലും പൃഥ്വി കോമഡി ചെയ്യുന്നുണ്ടെന്നത് ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പക്ഷേ വൈശാഖിന്റെ കയ്യടകത്തില്‍ ചിത്രം ഭദ്രമാകുമെന്ന് പ്രതീക്ഷിക്കാം, ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മുട്ടിയുടെ പ്ലേ ഹൗസ് ചിത്രം തീയറ്ററുകളിലെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല