1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2011

 

മലയാള സിനിമയിലെ യുവരക്തം പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനി സുപ്രിയാ മേനോന്‍ ആണ് വധു. മുംബൈയില്‍ ബി.ബി.സി ചാനലില്‍ ഉദ്യോഗസ്ഥയാണ്. പാലക്കാട് തേന്‍കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വെച്ചായിരുന്നു വിവാഹം.

പൃഥ്വിരാജിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പല തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അടുത്ത ദിവസം വിവാഹമുണ്ടെന്ന് എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്നായിരുന്നു സൂചന. റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ചില ദൃശ്യമാധ്യമങ്ങള്‍ തേന്‍കുറിശ്ശിയിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളും വളരെ രഹസ്യമായിട്ടായിരുന്നു നടന്നത്.

അതേസമയം പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട് വെച്ച് നടക്കുമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പൃഥ്വിയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങളുടെയും സസ്പന്‍സിന്റേയും ആവശ്യമില്ലെന്നും ഇക്കാര്യം ഞങ്ങള്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും മല്ലിക പറയുകയുണ്ടായി. അമേരിക്കയിലുള്ള, പൃഥ്വിയുടെ അമ്മാവന്‍ ഡോ എം.വി പിള്ള നാട്ടിലെത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അവര്‍ പറഞ്ഞിരുന്നു.

ഒരു പത്രപ്രവര്‍ത്തകയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലങ്ങനെയൊരു പ്രണയമേ ഇല്ലെന്നായിരുന്നു നടന്റെ നിലപാട്. ഒരു മേനോന്‍ കുട്ടിയാണ് പൃഥ്വിയുടെ മനസ്സിലുള്ളതെന്നും വ്യക്തമായിരുന്നു. മുംബൈയിലുള്ള പ്രതീക്ഷാ മേനോനാണ് കക്ഷിയെന്നും വാര്‍ത്തകള്‍ വന്നു.

എന്നാലിപ്പോള്‍ പൃഥ്വിയുടെ വധുവായിരിക്കുന്നത് ബിബിസിയിലെ പത്രപ്രവര്‍ത്തകയായ ഒരു ‘മേനോന്‍’ തന്നെ. ജോലി ചെയ്യുന്ന സ്ഥലവും പേരിലെ ആദ്യ ഭാഗവും മാത്രമാണ് തെറ്റിയത്.

വിവാഹ ചടങ്ങുകളുടെ വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.