വീരപുത്രന്‍, മുംബൈ പൊലീസ്, മല്ലു സിങ്. 2011ല്‍ പൃഥ്വിരാജിന്റെ ബാലന്‍സ് ഷീറ്റില്‍ നഷ്ടക്കണക്കുകളായി രേഖപ്പെടുത്തുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ചേരുന്നു. നരേനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച പുതിയ പ്രൊജക്ടാണ് പൃഥ്വിയുടെ നഷ്ടമായി വിലയിരുത്തപ്പെടുന്നത്.
തമിഴില്‍ കമല്‍ഹാസന്‍ നായകനായി തകര്‍ത്തഭിനയിച്ച കാക്കിച്ചട്ടൈയുടെ റീമേക്കിലേക്കാണ് ഷാജി നരേനെ നായകനാക്കി നിശ്ചയിച്ചിരിയ്ക്കുന്നത്. 2010ല്‍ ഇരട്ടസംവിധായകരായ പ്രമോദ് പപ്പന്മാര്‍ പൃഥ്വിയെ നായകനാക്കി ആലോചിച്ച പ്രൊജക്ടായിരുന്നു ഈ ചിത്രം. എന്തു കൊണ്ടോ ആ സിനിമ അന്ന് നടന്നില്ല.
1985ല്‍ രാജശേഖര്‍ കമലിനെയും അംബികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ കാക്കിച്ചട്ടൈ തമിഴില്‍ കമല്‍ഹാസന്റെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച ആക്ഷന്‍ ചിത്രമാണ്. കാല്‍നൂറ്റാണ്ടിന് ശേഷം കാക്കിചട്ടൈയുടെ മലയാളം റീമേക്കുമായി നരേനും ഷാജിയും ഒത്തുചേരുമ്പോള്‍ അത് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുക പൃഥ്വിയ്ക്ക് തന്നെയാവും.
കോമഡിയിലേക്ക് കടന്നുകയറാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആക്ഷന്‍ റോളുകളില്‍ പൃഥ്വിയെ വെല്ലാന്‍ യുവനടന്‍മാരില്‍ അധികമാരുമില്ല. എന്നാല്‍ തമിഴിനൊപ്പം മലയാളത്തിലും ആക്ഷന്‍ ഹീറോയായി ചുവടുറപ്പിയ്ക്കാനുള്ള നരേന്റെ ശ്രമം ഷാജിയുടെ സിനിമയിലൂടെ ലക്ഷ്യം കണ്ടാല്‍ അത് പൃഥ്വിയ്ക്ക് പുതിയ വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല