ഒരഭിമുഖത്തില്‍ മലയാളത്തിലെ മെഗാതാരങ്ങള്‍ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയ പൃഥിരാജ് ആസിഫ് അലിക്ക് മറുപടിയുമായി രംഗത്തെത്തി. മമ്മൂട്ടിയും മോഹന്‍ലാലും അഭിനന്ദിച്ചിട്ടില്ല എന്ന് പരാതി പറഞ്ഞ പൃഥ്വിരാജിനെതിരേ ആഞ്ഞടിച്ച ആസിഫ് അലിക്കുള്ള മറുപടിയുമായാണ് പൃഥ്വി രംഗത്തെത്തിയത്. താന്‍ ഒരുദിവസം രാവിലെ എഴുന്നേറ്റ് ഇത്തരത്തില്‍ പ്രസ്‌താവന നടത്തുകയായിരുന്നില്ല എന്നാണ് പൃഥ്വി ചൂണ്ടിക്കാട്ടിയത്.
മൊഴിയെന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം രജനികാന്ത് സര്‍ എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ചിത്രം ഇറങ്ങിയ കാലത്ത് നടന്ന ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദ്യമുണ്ടായി. രജനികാന്ത് സര്‍ അരമണിക്കൂറോളം സംസാരിച്ചുവെന്നും അഭിനന്ദിച്ചുവെന്നും എന്നാല്‍ മമ്മൂട്ടിയും ലാലും തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും പൃഥിരാജ് പറഞ്ഞിരുന്നു.
എന്നാല്‍ രജനീകാന്ത് വിളിച്ച് സംസാരിച്ചുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് താന്‍ ഇത് പറഞ്ഞതെന്നാണ് പൃഥിരാജ് പറയുന്നത്. ഈ വാചകം വിവാദമാകുകയായിരുന്നു.
അതേസമയം നേരില്‍ കാണുമ്പോള്‍ മമ്മൂട്ടി തന്റെ സിനിമകളെക്കുറിച്ചും അഭിനയത്തേക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ടെന്നും പൃഥ്വി പറയുന്നു. മമ്മൂക്ക നേരില്‍ കാണുമ്പോള്‍ പലപ്പോഴും എന്റെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പറയാറുണ്ട്. അടുത്തകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സമയത്ത് മാണിക്യക്കല്ല് എന്ന സിനിമയിലെ എന്റെ അഭിനയശൈലിയെ അദ്ദേഹം അഭിനന്ദിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയും ലാലും ഫോണില്‍ വിളിക്കാറുണ്ടോയെന്ന ചോദ്യത്തിന് താന്‍ പറഞ്ഞ മറുപടി അടര്‍ത്തിയെടുത്ത വിവാദമാക്കുകയായിരുന്നു എന്നാണ് പൃഥിരാജ് പറയുന്നത്.
ആസിഫ് അലിയെ താന്‍ ഇതുവരെ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ആസിഫ് അലി പറഞ്ഞത് ശരിയാണ്, ഞാന്‍ അദ്ദേഹത്തെ ഇതുവരെ വിളിച്ച് അഭിനന്ദിച്ചിട്ടില്ല. കാരണം. ഞാന്‍ അസിഫ് അലി അഭിനയിച്ച ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. ട്രാഫിക്ക്. അതു കണ്ടതിന് ശേഷം സിനിമയുടെ തിരക്കഥാക്കൃത്തിനെയും സംവിധായകനെയും അഭിനന്ദിക്കാനാണ് എനിയ്‌ക്ക് തോന്നിയത്. അങ്ങനെ തന്നെ ഞാന്‍ ചെയ്‌തു.- പൃഥ്വി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല