1995ല്‍ സുരേഷ് ഗോപിയുടെ സാക്ഷ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മഞ്ജു വാര്യര്‍ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ്. സാക്ഷ്യത്തിലൂടെ അരങ്ങേറിയ മഞ്ജു, ഒരുവര്‍ഷത്തിന് ശേഷം സുന്ദര്‍ദാസിന്റെ സല്ലാപം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. കരിയറില്‍ ആകെ 20 ചിത്രങ്ങള്‍ മാത്രമാണ് മഞ്ജു ചെയ്തത്. ഈ ഇരുപതുചിത്രങ്ങളിലും അഭിനയത്തിന്റെ രസതന്ത്രം വിരിയിച്ച ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെയാണ് അവര്‍ അവതരിപ്പിച്ചത്.
ഈ പുഴയും കടന്ന്, കളിയാട്ടം, സമ്മാനം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി പത്രം എന്ന ചിത്രം വരെ മഞ്ജു വാര്യര്‍ എന്ന പ്രതിഭയുടെ തികവാര്‍ന്ന അഭിനയം മലയാളികള്‍ കണ്ടതാണ്. നടന് ദിലീപിനെ വിവാഹം കഴിച്ച് കളംവിട്ടെങ്കിലും, വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസില്‍ മഞ്ജു വാര്യര്‍ നിറഞ്ഞുനില്ക്കുന്നു.
സിനിമാരംഗത്തുള്ളവര്‍ ഇപ്പോഴും മഞ്ജുവിനെ ഏറെ ഇഷ്ടപ്പെടുന്നു. അടുത്തിടെ യുവതാരം പൃഥ്വിരാജ് പറഞ്ഞത് മലയാളത്തിലെ എക്കാലത്തെയും മികച്ച നടി മഞ്ജു വാര്യര്‍ ആണെന്നാണ്. പഠനകാലത്ത് മഞ്ജുവിന്റെ കടുത്ത ഫാനായിരുന്നു പൃഥ്വിരാജ്. ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു.
മഞ്ജുചേച്ചിയോടൊപ്പം ചെറിയൊരു വേഷത്തിലെങ്കിലും അഭിനയിക്കണമെന്നാണ് പൃഥ്വിരാജിന്റെ ഏറ്റവും വലിയ മോഹം. ആ ആഗ്രഹം നടക്കുമെന്ന് തന്നെയാണ് പൃഥ്വി കരുതുന്നതും. ഇടയ്ക്ക് മഞ്ജുവാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ഏതായാലും മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന ഒരു തിരിച്ചുവരവാണ് മഞ്ജു വാര്യരുടേത്. പൃഥ്വിരാജും കാത്തിരിക്കുന്നു, മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല