സ്വന്തം ലേഖകന്‍: പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഹൗസ്ഫുള്ളായി തിയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന സംവിധായകന് പൃഥ്വിരാജിന്റെയും നായകന് മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Lucifer Success Celebration❤
Cinema Pranthan இடுகையிட்ட தேதி: வியாழன், 28 மார்ச், 2019
ഇന്നലെയായിരുന്നു ലൂസിഫര്‍ റിലീസ് ചെയ്തത്. ചിത്രം വിജയിച്ചതോടെ ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് സുപ്രിയ. ആരും അറിയാതെ മധുരമൂറുന്ന കേക്കായിരുന്നു കാത്തുവച്ചിരുന്നത്. ഈ കേക്കിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ടോപ്പിംഗായി ലൂസിഫറിന്റെ ചിത്രീകരണ നിമിഷങ്ങളില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ഉണ്ടായിരുന്നു.
പൃഥ്വിരാജാണ് ഭാര്യയുടെ ഈ സമ്മാനത്തെപ്പറ്റി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. പോസ്റ്റില്‍ മധുരമേറിയ കേക്കിന് ഭാര്യയോടെ നന്ദി പറയുന്നുണ്ട്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കേക്ക് മുറിച്ചു. മോഹന്‍ലാലിനെക്കൂടാതെ സുചിത്ര മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ടൊവീനോ തോമസ് എന്നിവരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല