സ്വന്തം ലേഖകന്‍: സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പ്രിഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ച ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി ഏറ്റെടുക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭമാണിത്. മുരളി ഗോപിയുടേതാണ് രചന. നേരത്തെ തീരുമാനിച്ചപോലെ മോഹന്‍ലാല്‍ തന്നെയാവും നായകന്‍.
പൃഥ്വിരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങളൊന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിതം നിര്‍മിക്കുന്നത്.
മാലാഖമാര്‍ സൂക്ഷിക്കുക എന്നാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തെുറിച്ച് തിരക്കഥാകൃത്ത് മുരളി ഗോപി വിശേഷിപ്പിച്ചത്. നാല് വര്‍ഷം മുന്‍പ് തന്നെ ചിത്രത്തിന്റെ കടലാസ് പണികള്‍ പൂര്‍ത്തിയായിരുന്നു. മറ്റ് തിരക്കുകള്‍ വന്നതുമൂലം രാജേഷ് പിള്ള ചിത്രം നീട്ടിവയ്ക്കുകയായിരുന്നു.
ഒടുവില്‍ ഇക്കഴിഞ്ഞ ഫിബ്രവരിയില്‍, വേട്ട എന്ന ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം രാജേഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് പൃഥ്വിരാജും മുരളി ഗോപിയും ലൂസിറിന് വീണ്ടും ജീവന്‍ നല്‍കാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല