എന്‍എച്ച്എസിന്റെ സ്വകാര്യവത്ക്കരണം എല്ലാ മേഖളെയും ബാധിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ സേവന വകുപ്പ് ഇതാദ്യമായിട്ടാണ് ലേലത്തിന് വയ്ക്കുന്നത്. ഇതിനായി പ്രധാനമായും രണ്ടു കമ്പനികളാണ് രംഗത്ത് വന്നിട്ടുള്ളത്. ഒന്ന് സര്‍ റിച്ചാര്‍ഡ് ബ്രാന്സന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ കെയറും മറ്റൊന്ന് സെര്കൊയുമാണ്. 130 മില്ല്യണ്‍ പൌണ്ടിനാണ് മൂന്നു വര്‍ഷത്തേക്കുള്ള കോണ്ട്രാക്ട് ഇവര്‍ ഏറ്റെടുക്കുവാന്‍ ആഗ്രഹിക്കുന്നത്.
തെറാപ്പി,ബുദ്ധിമാദ്യം സംഭവിച്ച കുട്ടികള്‍ക്ക് നല്‍കുന്ന സംരക്ഷണം, ചികിത്സ എന്നിങ്ങനെ ഒരു പിടി വിഭാഗങ്ങള്‍ ഇതിലുണ്ട്. സ്വകാര്യ കമ്പനികള്‍ ഈ വകുപ്പ് നടത്തുന്നത് നിലവാരം തകരുന്നതിനു കാരണമാകും എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുട്ടികളുടെ സേവനവകുപ്പു എന്ന് കരുതി തള്ളിക്കളയുന്നതിനു പകരം കുറച്ചു കൂടി കാര്യഗൌരവത്തോടെ കാര്യങ്ങളെ സമീപിക്കണം എന്ന് വിദഗ്ദ്ധര്‍ സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സങ്കീര്‍ണ്ണതയാണ് ഈ വിഭാഗത്തിന്റെ മുഖ്യ ലക്ഷണം.
ഇതിനുദാഹരണങ്ങളായി നിരവധി സംഭവങ്ങള്‍ നമുക്ക് കാണാനാകാവുന്നതാണ്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ വകുപ്പില്‍ എത്തുന്നത് എന്‍.എച്ച്.എസിന് യാതൊരു വിധ മാറ്റവും വരുതുകില്ല എന്ന് ഹെല്‍ത്ത് സെക്രെട്ടറി ആന്‍ഡ്രൂ ലാന്‍സ്ലി അറിയിച്ചു. ടെണ്ടര്‍ പ്രക്രിയ നടന്നു കൊണ്ടിരിക്കെ സംഭവത്തെപ്പറ്റി പ്രതികരിക്കുന്നതിനു വിര്‍ജിന്‍ കെയര്‍ വിസമ്മതിച്ചു.
മറ്റൊരു കമ്പനിയായ സര്‍കോ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചവരാണ്. ഭക്ഷണം കൊടുക്കാത്തതിന്റെ പേരിലും ഫോണ്‍ വിളികള്‍ക്ക് പ്രതികരിക്കാതത്തിന്റെ പേരിലും വന്‍ വിമര്‍ശനങ്ങള്‍ ഇവര്‍ മുന്‍പ് എട്ടു വാങ്ങിയിരുന്നു. സര്‍കോ പോലെയുള്ള കമ്പനികള്‍ വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷെ ഇപ്പോഴും എന്‍.എച്ച്.എസ് അധികൃതര്‍ ഏറ്റവും മികച്ച സംരക്ഷണം കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണ് ഇത് എന്നാണു പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല