ബ്രിട്ടണില്‍ ഈടാക്കുന്ന ഭൂരിപക്ഷം പാര്‍ക്കിങ്ങ് ഫൈനുകളും നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിങ്ങ് ഫൈനുകളെ സംബന്ധിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2013ലെ പാര്‍ക്കിങ്ങ് ഫൈന്‍ നൂറ് മില്യണ്‍ പൗണ്ട് കവിഞ്ഞെന്ന റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെയാണ് ഭൂരിപക്ഷം പാര്‍ക്കിങ്ങ് ഫൈനുകളും നിയമവിരുദ്ധമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്.
യുകെയിലെ സ്വകാര്യ വാഹനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാര്‍ക്കിങ്ങ് ഫൈനുകള്‍. നിസാര കാര്യങ്ങള്‍ക്കും കൂടുതല്‍ സമയം പാര്‍ക്ക് ചെയ്തതിനും മറ്റുമെല്ലാം പിഴ ഒടുക്കേണ്ടിവരുന്നത് സാധാരണമാണ്. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും കാരണമാകാറുണ്ട്. ഒരാള്‍ നൂറ് പൗണ്ട് മുതല്‍ കൂടിയ തുകകളാണ് പിഴയായി കൊടുക്കേണ്ടിവരുക. ഇത്തരത്തില്‍ ഈടാക്കുന്ന പിഴയില്‍ നല്ലൊരു ശതമാനവും നിയമവിരുദ്ധമാണെന്നാണ് പുതിയ കണ്ടുപിടുത്തം.
സ്വകാര്യ വാഹനങ്ങളെ പാര്‍ക്കിങ്ങ് ഫൈനിന്റെ പേരില്‍ പിഴിയുന്നത് നിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല