1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011

പ്രിയദര്‍ശന്‍ ചിത്രമായ ‘ഒരു മരുഭൂമിക്കഥ’ ഇപ്പോള്‍ തിയേറ്ററുകളിലുണ്ട്. അത്ര നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ നല്ല ഇനിഷ്യല്‍ കളക്ഷനുണ്ട്. സിനിമയുടെ ബോക്സോഫീസ് ഭാവി നിര്‍ണ്ണയിക്കാന്‍ സമയമായിട്ടില്ല. എങ്കിലും ചിത്രം വിജയമാകുമെന്നാണ് പ്രതീക്ഷ.

തന്‍റെ സിനിമകള്‍ കോപ്പിയടിയാണെന്ന് പറയാന്‍ പ്രിയദര്‍ശന്‍ ഒരിക്കലും മടിക്കാറില്ല. ഏത് സിനിമയില്‍ നിന്നാണ് താന്‍ കോപ്പിയടിച്ചതെന്നുപോലും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകാറുണ്ട്. ഏറ്റവും മികച്ച രീതിയില്‍ കോപ്പിയടിക്കുന്നതാണ് തന്‍റെ വിജയത്തിന് കാരണമെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

“എന്‍റെ വിജയത്തിനു കാരണം നല്ല കോപ്പിയടിയാണ്‌. നന്നായി കോപ്പി അടിക്കാന്‍ പഠിക്കണം. ആളുകള്‍ക്കു മനസിലാകാത്ത വിധത്തിലാകണം കോപ്പിയടിക്കേണ്ടത്‌. നമ്മുടെ മനസിലുള്ള കുട്ടിക്കു വേണ്ടിയാകണം ഓരോ ഫ്രെയിമും തയ്യാറാക്കേണ്ടത്‌. പ്രശസ്‌ത സംവിധായകന്‍ ഡേവിഡ്‌ ലീനാണ്‌ എന്‍റെ ആരാധ്യപുരുഷന്‍. അദ്ദേഹത്തിന്‍റെ ഷോട്ടുകള്‍ പോലും ഞാന്‍ മോഷ്‌ടിക്കാറുണ്ട്” – മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.

“വിദേശചിത്രങ്ങളുടെ ഫ്രെയിമുകള്‍ അതേപടി പകര്‍ത്തുന്നതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ നല്ലൊരു സിനിമ കണ്ടാല്‍ അതു നമുക്കിണങ്ങും വിധം പരിഷ്‌കരിച്ചു സ്വന്തം സിനിമയാക്കി മാറ്റുകയാണു വേണ്ടത്‌. ഞാന്‍ അങ്ങനെയാണു ചെയ്യുന്നത്‌.” – പ്രിയന്‍ വ്യക്തമാക്കി.

‘അറബിയും ഒട്ടകവും പി മാധവന്‍ നായരും – ഒരു മരുഭൂമിക്കഥ’ ഏത് ചിത്രത്തിന്‍റെ കോപ്പിയടിയാണെന്ന് പ്രിയന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നു – ഇതില്‍ കിലുക്കമുണ്ട്, വെട്ടമുണ്ട്, കാക്കക്കുയിലും ചന്ദ്രലേഖയുമുണ്ട്. പ്രിയന്‍ സ്വന്തം ചിത്രങ്ങളും കോപ്പിയടിച്ചുതുടങ്ങിയെന്ന് സാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.