വിവാഹമോ?. ഇപ്പോള്‍ ഒട്ടും സമയമില്ലെന്നാണ് പ്രിയാമണിയുടെ കാഴ്ചപ്പാട്. പ്രിയ അടുത്തു തന്നെ വിവാഹിതയാകും എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തിരക്കിലാണെന്നും ഇപ്പോള്‍ സമയമില്ലെന്നുമുള്ള പ്രഖ്യാപനവുമായി താരമെത്തിയത്. തന്റെ ജ്യേഷ്ഠന്റെ വിവാഹ വാര്‍ത്തയെ തുടര്‍ന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായതെന്നും പ്രിയ വിലയിരുത്തുന്നു.
പ്രിയയുടെ സഹോദരന് വിവാഹാലോചനകള്‍ നടക്കുന്ന സമയത്ത് മകളുടെ മനസ്സറിയാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നു. വിവാഹത്തിന് സമയമായോ എന്നറിയുകയായിരുന്നു ലക്ഷ്യം. വിവാഹം സുപ്രധാനമായ കാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ സമയമില്ലെന്നും ഒരു നടിയെന്ന നിലയില്‍ ഉയര്‍ച്ചയാണ് താന്‍ ലക്ഷ്യമിടുന്നതെന്നുമായിരുന്നു മറുപടി.
പ്രണയമുണ്ടോ എന്ന ചോദ്യത്തിനും മനോഹരമായ പുഞ്ചിരിയോടെ പ്രിയ ഉത്തരം നല്‍കി. ഏറ്റവും പെര്‍ഫെക്ടായ പങ്കാളിയെ കണ്ടെത്തുന്ന ദിവസം വിവാഹം തീരുമാനിക്കപ്പെടും. അന്ന് ലോകത്തിന്റെ ഏറ്റവും ഉയരങ്ങളിലായിരിക്കും താന്‍.
‘ക്ഷേത്ര’ എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രത്തെ പ്രതീക്ഷയോടെയാണ് പ്രിയ ഉറ്റുനോക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിനിമയാണിത്. എന്നാല്‍ ഗ്ളാമര്‍ റോളുകള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഗ്ളാമര്‍ റോളുകള്‍ ഏറെ പ്രിയപ്പെട്ടതാണ് എന്നും പ്രിയയ്ക്ക്.
തിരക്കഥ നല്ലതാണെങ്കില്‍ നാഗാര്‍ജുനയ്ക്കൊപ്പവും ജൂനിയര്‍ എന്‍.ടി.ആറിന്റെ കൂടെയും അഭിനയിക്കുന്നതില്‍ ഒരു മടിയുമില്ലെന്നും സീനിയറോ, ജൂനിയറോ എന്നതല്ല പ്രശ്നം കഥയും തിരക്കഥയുമാണെന്നും പ്രിയ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല